റിയ ചക്രബർത്തി പങ്കുവച്ച ചിത്രങ്ങൾ
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്ലിന് പിന്നാലെ റിയ ചക്രവർത്തി പകര്‍ത്തിയ സുശാന്തിന്റെ അവസാന ദിനത്തിലെ വീഡിയോ വൈറല്‍. ഇതിന് പിന്നാലെ വീണ്ടും റിയയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. അവശനായ നിലയിലാണ് വീഡിയോയില്‍ സുശാന്ത് കാണപ്പെടുന്നത്.
സുശാന്തിന്റേത് കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിലുടനീളം നിരവധി പാടുകൾ ഉണ്ടായിരുന്നുവെന്നുമായിരുന്നു പോസ്റ്റ്മോർട്ടത്തിന് സാക്ഷിയായ കൂപ്പർ ആശുപത്രി ജീവനക്കാരൻ രൂപേഷ് കുമാർ ഷായാണ് പുതിയ വെളിപ്പെടുത്തൽ. അന്ന് അഞ്ച് മൃതദേഹങ്ങളാണ് പോസ്റ്റ്മോര്‍ട്ടത്തിന് കൂപ്പര്‍ ആശുപത്രിയിലെത്തിയത്. അഞ്ച് ശരീരങ്ങളില്‍ ഒന്ന് ഒരു വി.ഐ.പിയുടേതാണെന്ന് അറിഞ്ഞിരുന്നു. പിന്നീടാണ് അത് സുശാന്തിന്റേതാണെന്ന് മനസ്സിലായത്. സുശാന്തിന്റെ ശരീരത്തിലുടനീളം പാടുകളുണ്ടായിരുന്നു, കഴുത്തില്‍ രണ്ടോ മൂന്നോ പാടുകളാണ് ഉണ്ടായിരുന്നത്. പോസ്റ്റ്മോര്‍ട്ടം റെക്കോഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ മേലധികാരികള്‍ പറഞ്ഞത് മൃതദേഹത്തിന്റെ ചിത്രം പകര്‍ത്തിയാല്‍ മതിയെന്നായിരുന്നു. ഞങ്ങള്‍ അവരുടെ നിര്‍ദേശം അനുസരിക്കുകയായിരുന്നു.
2020 ജൂണ്‍ 14 നാണ് സുശാന്തിനെ മുംബൈയിലുള്ള വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം ആരംഭിച്ചത്. രാജ്യത്ത് വളരെയേറെ കോളിളക്കം സൃഷ്ടിച്ച മരണമായിരുന്നു സുശാന്തിന്റേത്. മുംബൈ പോലീസിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. മയക്കുമരുന്ന് മാഫിയ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇഡി, എന്‍.സി.ബി തുടങ്ങിയ അന്വേഷണ ഏജന്‍സികളും കേസില്‍ ഉള്‍പ്പെട്ടു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ച് നല്കി എന്ന കേസില്‍ കാമുകി റിയ ചക്രബര്‍ത്തി അറസ്റ്റിലാവുകയും ചെയ്തു. റിയക്കെതിരേ കടുത്ത ആരോപണങ്ങളാണ് സുശാന്തിന്റെ കുടുംബം ഉന്നയിച്ചത്. കേസില്‍ റിയ പിന്നീട് ജാമ്യത്തിലിറങ്ങി. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നതായിരുന്നു അന്തിമ നിഗമനം.
Content Highlights: Sushant Singh Rajput, Suicide case, New Revelation, Murder allegation, rhea chakraborty
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..