അംബിക റാവുവിന്റെ ചികിത്സയ്ക്ക് സഹായം വേണം; സഹായമഭ്യർഥിച്ച് സുഹൃത്തുക്കൾ


സ്ഥിരമായി ഡയാലിസിസ് ഉള്‍പ്പെടെയുള്ള നടത്തേണ്ടി വരുന്നതിനാല്‍ വന്‍ തുകയാണ് ചികിത്സയ്ക്ക് ആവശ്യമായി വരുന്നത്.

അംബിക റാവു, അംബിക റാവു കുമ്പളങ്ങി നെറ്റ്‌സിൽ| Photo: facebook.com|mini.padma.1

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച അഭിനേത്രിയാണ് അംബികാ റാവു. നിരവധി സിനിമകളിൽ സംവിധായകയായി പ്രവർത്തിച്ച അംബിക വൃക്ക രോഗമൂലം ചികിത്സയില്‍ തുടരുകയാണ്.

സ്ഥിരമായി ഡയാലിസിസ് നടത്തേണ്ടി വരുന്നതിനാല്‍ വന്‍തുകയാണ് ചികിത്സയ്ക്ക് ആവശ്യമായി വരുന്നത്. കോവിഡ് വന്ന് തൊഴിലവസരങ്ങൾ നഷ്ടമായതോടെ ചികിത്സയ്ക്കായി കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ് അംബിക. അംബികയെ സഹായിക്കണമെന്നഭ്യർഥിച്ച് അവരുടെ സുഹൃത്തുക്കളടക്കം ഒട്ടനവധി പേരാണ് രം​ഗത്ത് വന്നിരിക്കുന്നത്.

കുറച്ചു കാലങ്ങൾക്ക് മുൻപ് അംബികയുടെ ചികിത്സക്കായി ഫെഫ്കയും സിനിമ മേഖലയില്‍ നിന്നുള്ളവരും സഹായങ്ങള്‍ നൽകിയിരുന്നു. പിന്നീട് ചികിത്സ മുന്നോട്ട് പോയെങ്കിലും വീണ്ടും സാമ്പത്തിക പ്രശ്നങ്ങൾ നേരിടുകയാണ്. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടർചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് അംബിക.

കലാരം​ഗത്ത് തന്നെയുള്ള വ്യക്തിയാണ് അംബികയുടെ സഹോദരൻ അജി. തൃശ്ശൂരുകാർ അജി മാഷ് എന്ന് വിളിക്കുന്ന അജിത്ത് പ്രസാ​ദ് ഏതാണ്ട് പതിനഞ്ച് വർഷത്തോളമായി ​ഗാനമേളകളിൽ തബല , മൃദംഗം ആർട്ടിസ്റ്റായി പ്രവർത്തിച്ചു വരികയായിരുന്നു.

കുമ്പളങ്ങി നൈറ്റ്‌സിന് പുറമെ ലാൽ ജോസിന്റെ മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും അംബിക വേഷമിട്ടിട്ടുണ്ട്. തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു.

അംബിക റാവുവിന്റെ അക്കൗണ്ട് വിവരങ്ങള്‍

Ambika Rao,
SB a/c no.10626756268,
Ifsc SBIN0016080
State Bank of India,
Poonkunnam branch,
Thrissur

Content Highlights: Ambika Rao seeks financial help fo treatment kidney failure dialysis Actress assistant director

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented