ആമസോൺ പ്രൈം വിഡിയോ സിനിമ നിർമാണ രംഗത്തേക്ക്.  അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം 'രാം സേതു' ആണ് ഇവരുടെ ആദ്യ നിർമാണ സംരംഭം.

കുമാർ കാപേയുടെ ​ഗുഡ് ഫിലിംസിനും അബൺഡാറ്റിയ എന്റർടെയ്ൻമെന്റിനും ലൈക പ്രൊഡക്ഷൻസിനും ചേർന്നാണ് ആമസോൺ‌ പ്രൈം ചിത്രം നിർമിക്കുന്നത്. 

അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നുസ്രത്ത് ബറുച്ച, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.

സിനിമയുടെ ചിത്രീകരണം മാർച്ച് 18ന് അയോധ്യയിൽ തുടങ്ങും. പുരാവസ്തു​ഗവേഷകനായാണ് അക്ഷയ് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇക്കഴിഞ്ഞ ദീപാവലിക്ക് അക്ഷയ് പുറത്ത് വിട്ടിരുന്നു. ചിത്രം തീയേറ്ററിലും ആമസോൺ പ്രൈമിലുമായി റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ

Content Highlights : Amazon Prime Video ventures into film production with Akshay Kumar's Ram Setu