അമല പോൾ നായികയായെത്തുന്ന പുതിയ ചിത്രം കഡാവറിന്റെ മോഷൻ പോസ്റ്റർ പുറത്ത്. ഉദ്വേ​ഗം നിറഞ്ഞ പോസ്റ്ററിൽ പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുന്ന മൃതദേഹത്തിനരികെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അമലയുടെ കഥാപാത്രത്തെയാണ് കാണാനാവുക. ഫോറൻസിക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഇൻവെസ്റ്റി​ഗേഷൻ ഓഫീസറായ പോലീസ് സർജനായാണ് അമലയെത്തുന്നത്. 

അമല തന്നെയാണ് ചിത്രം നിർമിക്കുന്നത്. അമല പോൾ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ സംരംഭമാണ് കഡാവർ.

"12 വർഷവും 144 മാസവും 4380 ദിവസവുമായി  ഒരു അഭിനേത്രി എന്ന നിലയിൽ ഞാൻ ഇൻഡസ്ട്രിയിലുണ്ട്. അമല പോളിനെ - അമല പോൾ ആക്കിയ എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എനിക്കിപ്പോൾ ചിറകുകൾ മുളച്ചു, ഞാൻ പുതിയൊരു ജോലിയിലേക്ക് കടക്കുന്നു. എന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസുമായി ഞാനിന്നൊരു നിർമാതാവായിരിക്കുന്നു...അമല പോൾ പ്രൊഡക്ഷൻസ്..."നിർമാണ സംരംഭത്തെക്കുറിച്ച് അമല കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

 

അനൂപ്.എസ്.പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരവിന്ദ് സിങ്ങ് ആണ് ഛായാ​ഗ്രഹണം. ലോകേഷ് എഡിറ്റിങ്ങ് കൈകാര്യം ചെയ്യുന്നു. അഭിലാഷ് പിള്ളയാണ് രചന. രഞ്ജിൻ രാജ് സം​ഗീതസംവിധാനം ചെയ്യുന്നു. 

content highlights : Amala Paul turns Producer for thriller Cadaver motion poster out