-
അമല പോള്‍ കല്യാണവുമായി ചുറ്റിപറ്റി നിറയെ പ്രചരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാതെ ലോക്ക്ഡൗണ്‍ കാലം അമ്മയോടൊപ്പം കേരളത്തിലെ വീട്ടില്‍ ചിലവഴിക്കുകയാണ് അവര്‍. തന്റെ കാഴ്ചപ്പാടുകള്‍ സധൈര്യം തുറന്നുപറയാന്‍ മടിയില്ലാത്ത ചുരുക്കം ചില നടിമാരില്‍ ഒരാള്‍ കൂടിയാണ് അമല.
സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമാണവർ. സ്വയം തിരിച്ചറിയാനുള്ള അവസരം ലഭിച്ചിരിക്കുകയാണെന്നാണ് ഈയിടെ അവര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചത്. വീണ്ടും വളരെ ഗൗരവമായ കുറിപ്പുമായി വന്നിരിക്കുകയാണ് അമല. സ്ത്രീകളുടെ ജീവിതത്തില്‍ പുരുഷന് എത്രത്തോളം സ്ഥാനമുണ്ട്. തിരിച്ച് പുരുഷന് ഒരു സ്ത്രീയെ എത്രത്തോളം സ്നേഹിക്കുന്നുണ്ട്. അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം ഓരോ സ്ത്രീക്കും കിട്ടുന്നുണ്ട്. ഇങ്ങനെ പലതരം ചിന്തകള്‍ പങ്കുവെച്ചിരിക്കുകയാണ് അമല. ഇതിനെക്കുറിച്ച് വലിയൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അവര്‍.
അമലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
'ദ് പ്രോഫറ്റി'ലുള്ള നല്ല ചോദ്യങ്ങളെല്ലാം ചോദിച്ചിരിക്കുന്നത് സ്ത്രീകളാണ്. പ്രണയം, വിവാഹം, കുട്ടികള്‍, വേദന, ജീവിത യാഥാര്‍ഥ്യം. അങ്ങനെ എന്തെല്ലാം. വലിയ തത്വചിന്തകളോ, ദൈവങ്ങളെക്കുറിച്ചോ അല്ല, പച്ചയായ ജീവിതം.
എന്തുകൊണ്ടാണ് ഈ ചോദ്യങ്ങളൊന്നും പുരുഷനില്‍ നിന്നും വരാത്തത്. സ്ത്രീകള്‍ മാത്രം ചോദിക്കുന്നത്. കാരണം സ്ത്രീകള്‍ അടിമത്വത്തിന്റെ, അപമാനത്തിന്റെ, സാമ്പത്തിക ആശ്രിതത്വത്തിന്റെ എല്ലാം ഇരകളാണ്. ഇതിനെല്ലാം മുകളിലായി എന്നും അവര്‍ ഗര്‍ഭാവസ്ഥയിലാണ്.
'എന്നും സ്ത്രീ വിഷമതകളില്‍ ജീവിക്കുന്നവളാണ്. വേദനകള്‍ മാത്രം അനുഭവിച്ച് ജീവിക്കുന്നവള്‍. അവളുടെ ഉള്ളില്‍ വളരുന്ന കുഞ്ഞ് അവളെ ഭക്ഷണം കഴിക്കാന്‍ പോലും ചിലപ്പോള്‍ അനുവദിക്കുന്നില്ല. കഴിക്കുന്നതെല്ലാം ശര്‍ദ്ദിച്ച്, ക്ഷീണിതയാണ് എന്നും അവള്.
ഒരു കുഞ്ഞിന്റെ ജനനം എന്നാല്‍ ഒരു സ്ത്രീക്ക് മരണത്തിന് തുല്യമാണ്. ഒരു ഗര്‍ഭധാരണത്തില്‍ നിന്ന് മുക്തി നേടുന്നതിന് മുന്‍പ് തന്നെ അവളുടെ പുരുഷന് വീണ്ടും അവളെ ഗര്‍ഭിണിയാക്കാന്‍ തയ്യാറെടുത്തിട്ടുണ്ടാകും. ആള്‍ക്കൂട്ടത്തിനെ നിര്‍മിക്കുന്ന ഒരു ഫാക്ടറിയായി പ്രവര്‍ത്തിക്കുകയെന്നതാണ് ഒരു സ്ത്രീയുടെ പ്രധാന കര്‍മം എന്നാണ് തോന്നുന്നത്.
ഇവിടെ പുരുഷന് എന്താണ് ചെയ്യുന്നത്. ഒമ്പത് മാസവും സ്ത്രീ വേദനയിലാണ്, പ്രസവസമയത്തും അവള് വേദനയിലാണ്, ഈ സമയങ്ങളില്‍ പുരുഷനോ?
പുരുഷനെ സംബദ്ധിച്ചിടത്തോളം അവന്റെ കാമം തീര്‍ക്കാനുള്ള ഒരു വസ്തുമാത്രമാണ് സ്ത്രീ. ഇതിന്റെ പരിണിതഫലങ്ങളെ കുറിച്ച് അവന് ചിന്തയില്ല. എന്നിട്ടും അവന് എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ടിരിക്കും. ശരിക്കും പുരുഷന് സ്ത്രീയോട് സ്നേഹമുണ്ടായിരുന്നുവെങ്കില്‍ ലോകത്ത് ജനസംഖ്യ വര്‍ധന ഉണ്ടാവില്ലായിരുന്നു. അവന്റെ സ്നേഹം എന്ന വാക്ക് വെറും പൊള്ളയാണ്. അവളെ അവന് വെറും കന്നുകാലിയോടെന്ന പോലെയാണ് പെരുമാറുന്നത്.'
ഇപ്പോഴും അടിമത്വം നിലനില്ക്കുന്നുവെന്ന ഹാഷ്ടാഗോടെയാണ് അമല കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഓഷോയുടെ 'ദ് ബുക്ക് ഓഫ് വുമണ്‍' എന്ന പുസ്തകത്തിന്റെ ഒരു ചിത്രവുമുണ്ട്.
Content Highlights: Amala paul says men consider women as factories to produce crowds
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..