കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ പരിഹസിച്ച് നടി അമല പോള്‍. ഒരു ബോട്ടില്‍ പട്ടിക്കുഞ്ഞുമായി യാത്ര ചെയ്യുന്ന ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അമലയുടെ പരിഹാസം.
"ചിലപ്പോള്‍ നഗരജീവിതത്തിന്റെ കിറുക്കുകളില്‍ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളിലും നിന്നും ഓടി രക്ഷപ്പെടണമെന്ന് തോന്നാറുണ്ട് എനിക്ക്. ഇപ്പോള്‍ ഒരു ബോട്ട് യാത്രയാണ് ഞാന്‍ തിരഞ്ഞെടുത്തത്. ചുരുങ്ങിയത് നിയമം ലംഘിച്ചുവെന്ന ആരോപണങ്ങളെങ്കിലും ഉണ്ടാവില്ലല്ലോ. അല്ലെങ്കില്‍ എന്റെ അഭ്യുദയകാംക്ഷികളോട് ഒന്നുകൂടി ഉറപ്പാക്കേണ്ടതുണ്ടോ"-അമല ഫോട്ടോയ്ക്കൊപ്പം കുറിച്ചു. കേരളപ്പിറവി ആശംസകള്‍, ബോട്ട് റൈഡ്, നോ രജിസ്ട്രേഷന് തുടങ്ങിയ ഹാഷ് ടാഗുകളിലാണ് അമല ഈ പോസ്റ്റിട്ടിരിക്കുന്നത്.
അമല ഒരു കോടി രൂപ വിലവരുന്ന തന്റെ മെഴ്സിഡസ് എസ്. ക്ലാസ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് വലിയ വിവാദമായത്. ഇതുവഴി കേരള സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കേണ്ടിയിരുന്ന ഇരുപത് ലക്ഷം രൂപ നഷ്ടമായിരുന്നു. പോണ്ടിച്ചേരി തിലാസ്പേട്ടിലെ ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അമല പോളിന് പുറമെ നടനും എം.പി.യുമായ സുരേഷ് ഗോപിയും ഫഹദ് ഫാസിലും ഇത്തരത്തില്‍ തങ്ങളുടെ ആര്‍ഭാട വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് വന്‍ നികുതി വെട്ടിപ്പ് നടത്തിയെന്നും മാതൃഭൂമി ന്യൂസിന്റെ അന്വേഷണപരമ്പരയില്‍ കണ്ടെത്തിയിരുന്നു.
Content Highlights: amala paul, fahad faasil, suresh gopi, car registration, puthuchery, malayalam movie, mathrubhumi, luxury car, Mercedes S Class, tax evation, actress, actor, facebook post, tax fraud
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..