മുൻ കാമുകൻ ഭവ്നിന്ദര്‍ സിംഗിനെതിരേ നിയമനടപടി സ്വീകരിച്ച് ന‌‌ടി അമല പോൾ. ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോ​ഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

​ഗായകനായ ഭവ്നിന്ദര്‍ സിംഗ് കുറച്ചു നാളുകൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് വിവാദമായത്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വിവാഹ ചിത്രമാണെന്ന് തെറ്റിദ്ധരിക്കുകയും മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്തിരുന്നു. 

ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഭവ്നിന്ദര്‍ സിംഗ് അവ സമൂഹ മാധ്യമത്തിൽ നിന്ന് നീക്കം ചെയ്തു. ഇതുവരെ അമല ഇതെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഭവീന്ദര്‍ സിംഗിന് എതിരെ അമല പോൾ നൽകിയ  മാനനഷ്ട കേസിന്  മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. 

Content Highlights: Amala Paul takes legal action against alleged ex-boyfriend Bhavninder Singh for misusing photos