പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് നടി അമല പോളും. പ്രതിഷേധിച്ച വിദ്യാര്‍ഥികളില്‍ ഒരു വിദ്യാര്‍ഥിനി പോലീസിനു നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  ആ ചിത്രത്തിന്റെ സൂചനാചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ് ആക്കിയാണ് അമലാ പോള്‍ പ്രതികരണമറിയിച്ചിരിക്കുന്നത്. 

ജാമിയ മിലിയ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ഡല്‍ഹി പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിനും കലാപത്തിനുമാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് സുപ്രീംകോടതിയും രംഗത്തു വന്നിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങളോട് യോജിക്കുമെന്നും എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ വ്യക്തമാക്കിയിരുന്നു.

amala paul

Content Highlights : amala paul supports jamia millia islamia university citizenship act protest