ര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തിലും ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിലും പ്രതികരണവുമായി നടി അമല പോള്‍. 

ഏറെ ആരോഗ്യകരവും പ്രതീക്ഷ നല്‍കുന്നതും അനിവാര്യമായ മാറ്റമാണിത്. ഇതത്ര എളുപ്പമുള്ള ജോലിയല്ല, ഇതുപോലുള്ള തീരുമാനങ്ങള്‍ക്ക് ചങ്കൂറ്റം വേണം. സമാധാനമുള്ള ദിവസങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു- അമല ട്വീറ്റ് ചെയ്തു. 

amala

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിന്റെ ട്വീറ്റ് പങ്കുവച്ചാണ് അമലയുടെ പ്രതികരണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന പ്രമേയവും ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള ബില്ലിനെയും പിന്തുണച്ച നേതാക്കളില്‍ ഒരാളാണ് ആം ആദ്മി പാര്‍ട്ടി നേതാവ് കൂടിയായ അരവിന്ദ് കെജ്​രിവാൾ. കഴിഞ്ഞ ദിവസം ഇവ രണ്ടും വലിയ ഭൂരിപക്ഷത്തോടെ രാജ്യസഭ പാസാക്കിയിരുന്നു. 

Content Highlights: Amala Paul supports Article 370 Abolition, praises Prime Minister Narendra Modi,  twitter, Sharing Arvind Kejriwal tweet