-
നടി അമല പോള്‍ ഈയിടെ വിവാഹിതയായത് വാർത്തയായിരുന്നു. സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര് സിംഗുമായുള്ള അമലയുടെ വിവാഹം കഴിഞ്ഞുവെന്ന വാർത്തയാണ് പ്രചരിച്ചത്.
വിവാഹ ചിത്രങ്ങൾ ഭവ്നിന്ദര് ''ത്രോബാക്ക്'' എന്ന ഹാഷ്ടാഗോടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെയാണ് വലിയ ചർച്ചയാകുന്നത്. എന്നാൽ അതിന് പിന്നാലെ പേജിൽ നിന്ന് ചിത്രങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്തു. ഇതോടെ ഇരുവരും നേരത്തെ വിവാഹിതരായെന്നും പിന്നീട് വേർപിരിഞ്ഞതാണെന്നും ഗോസിപ്പുകൾ പരന്നു.
ഇപ്പോഴിതാ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അമല പോള്‍. താനിപ്പോള്‍ സിനിമകളുമായി തിരക്കിലാണെന്നും സമയമാകുമ്പോള്‍ വിവാഹക്കാര്യം തുറന്നു പറയുമെന്നും അമല ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
"എന്റെ വിവാഹത്തിന് ഇനിയും സമയമുണ്ട്. ഇപ്പോള്‍ ഞാന്‍ സിനിമകളുമായി തിരക്കിലാണ്. ആ തിരക്കുകള്‍ ഒഴിഞ്ഞ ശേഷം വിവാഹത്തെക്കുറിച്ച് ഞാന്‍ അറിയിക്കും. ഞാനെന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്, അതുപോലെ വിവാഹവും ഞാന്‍ അറിയിക്കും. അതുവരെ ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്. സമയമാകുമ്പോള്‍ ഞാന്‍ അറിയിക്കും"- അമല വ്യക്തമാക്കുന്നു

തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരനെക്കുറിച്ച് നടി അമല പോള്‍ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ആടൈ എന്ന സിനിമയുടെ പ്രമോഷനിടെയാണ് അമല അക്കാര്യം തുറന്ന് പറഞ്ഞത്. ഉപാധികളില്ലാതെ സ്നേഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം തനിക്ക് കാണിച്ചു തന്നുവെന്നും തനിക്കായി സമയം ചെലവഴിക്കാന്‍ അദ്ദേഹം തന്റെ ജോലിയും കരിയറും ത്യജിച്ചുവെന്നും അമല പറഞ്ഞിരുന്നു. തമിഴ് സംവിധായകൻ എ.എൽ വിജയ് ആണ് അമലയുടെ മുൻഭർത്താവ്. വിജയ് ഈയിടെ വീണ്ടും വിവാഹിതനായിരുന്നു.



Content Highlights: Amala Paul On Rumors about her second wedding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..