അമല പോളും നീരജ് മാധവും ഒന്നിക്കുന്ന 'ദ്വിജ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി


,

അമല പോൾ, നീരജ് മാധവ്, ശ്രുതി ജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ദ്വിജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറങ്ങി. ഉദ്വേകജനകവും വ്യത്യസ്തവുമായ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അമല പോൾ ഒരു നമ്പൂതിരി സ്ത്രീയുടെ വേഷത്തിലാണെത്തുന്നത്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും പുരുഷമേധാവിത്വത്തിനെതിരെയുള്ള അവരുടെ ഒറ്റയാൾ പോരാട്ടത്തിന്റെയും കഥയായിരിക്കും ചിത്രം പറയുന്നതെന്നാണ് സൂചന. ഐജാസ് ഖാനാണ് ദ്വിജ സംവിധാനം ചെയ്തിരിക്കുന്നത് . ദി വൈറ്റ് എലിഫന്റ്, ബാങ്കി കി ക്രേസി ബാരാത്ത്, ദേശീയ അവാർഡ് നേടിയ ഹമീദ് എന്നീ സിനിമകൾ ഐജാസ് ഖാനാണ് സംവിധാനം ചെയ്തത്. എഴുത്തുകാരി മീന ആർ മേനോനാണ് ദ്വിജയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറും, രാധികാ ലാവു നയിക്കുന്ന എല്ലനാർ ഫിലിംസും, നിർമാതാവ് വിവേക് രംഗചാരിയും സംയുക്തമായാണ് ദ്വിജ നിർമ്മിക്കുന്നത്. പുഷ്‌പ ദ റൈസ് എന്ന ബ്ലോക്ക്ബസ്റ്റർ സിനിമ നിർമിച്ച ബാനറാണ് മൈത്രി മൂവി മേക്കേഴ്‌സ്. എല്ലനാർ ഫിലിംസ് അൺഹേർഡ്, ഗോഡ് തുടങ്ങിയ ശ്രദ്ധേയമായ വെബ് സീരീസ് നിർമ്മിച്ചിട്ടുണ്ട്, ടോവിനോ തോമസും നിമിഷ സജയനും അഭിനയിക്കുന്ന വരാനിരിക്കുന്ന ചിത്രം അദൃശ്യ ജാലകങ്ങളും എല്ലനാർ ഫിലിംസ് നിർമിച്ചതാണ്. ലഞ്ച് ബോക്‌സ്, മിക്കി വൈറസ് തുടങ്ങിയ ഏറെ പ്രശംസിക്കപ്പെട്ട സിനിമകൾ നിർമിച്ചിരിക്കുന്നത് VRCC യാണ്.

ജയശ്രീ ലക്ഷ്മിനാരായണനും സേതുമാധവൻ നാപ്പനുമാണ് ദ്വിജയുടെ അസോസിയേറ്റ് പ്രൊഡ്യൂസഴ്സ്. ജോൺ വിൽമറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്, ദേശീയ അവാർഡ് ജേതാവായ എഡിറ്റർ ബീനാ പോളാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. എം ബാവ പ്രൊഡക്ഷൻ ഡിസൈനറും, ആൻഡ്രൂ മാക്കി സംഗീതവും നിർവ്വഹിക്കുന്നു.

ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും, മേക്കപ്പ് കൈകാര്യം ചെയുന്നത് രതീഷ് അമ്പാടിയുമാണ്. സിങ്ക് സൗണ്ട് ധരംവീർ ശർമ്മയും, ഫൗസിയ ഖാൻ ക്രിയേറ്റീവ് പ്രൊഡ്യൂസറും, ക്രിസ് ജെറോം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.

അനുപ് ചാക്കോ സ്റ്റിൽ ഫോട്ടോഗ്രാഫറും, സേവനാർട്ട്സ് മോഹനൻ ലൈൻ പ്രൊഡ്യൂസറുമാണ്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു.

Content Highlights: amala paul neeraj madhav movie dvija first look poster


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented