ആ ഓഫർ സ്വീകരിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല; പിഎസ് 1 ഉപേക്ഷിച്ചതിനേക്കുറിച്ച് അമലാ പോൾ


പൊന്നിയിൻ സെൽവനുവേണ്ടി മണിരത്നത്തിന്റെയടുത്ത് ഓഡിഷന് പോയിരുന്നെന്ന് അമലാ പോൾ പറഞ്ഞു.

അമലാ പോൾ | ഫോട്ടോ: മാതൃഭൂമി

വൻ താരങ്ങളെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഈ ചിത്രത്തിലെ ഒരു കഥാപാത്രം അവതരിപ്പിക്കാൻ തനിക്ക് അവസരം വന്നിരുന്നുവെന്നും എന്നാൽ അത് സ്വീകരിക്കാൻ സാധിച്ചില്ലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അമലാ പോൾ. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

പൊന്നിയിൻ സെൽവനുവേണ്ടി മണിരത്നത്തിന്റെയടുത്ത് ഓഡിഷന് പോയിരുന്നെന്ന് അമലാ പോൾ പറഞ്ഞു. മണിരത്നം സാറിന്റെ വലിയ ആരാധികയായിരുന്നതിനാൽ വളരെ ആവേശത്തോടെയാണത് ചെയ്തത്. പക്ഷേ ആ സമയത്ത് അത് നടക്കാതിരുന്നതിനാൽ വളരെ നിരാശപ്പെട്ടു. 2021-ൽ അദ്ദേഹം എന്നെ ഇതേ പ്രോജക്റ്റിനായി വീണ്ടും വിളിച്ചു. പക്ഷേ അപ്പോൾ ആ സിനിമ സ്വീകരിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല താനെന്നും അവർ കൂട്ടിച്ചേർത്തു.

500 കോടിയോളം രൂപ മുതൽമുടക്കിൽ നിർമ്മിച്ച പൊന്നിയിൻ സെൽവൻ രണ്ടുഭാ​ഗങ്ങളായാണ് പുറത്തിറങ്ങുന്നത്. വിക്രം, ഐശ്വര്യ റായി, കാർത്തി, ജയം രവി, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചി‌രിക്കുന്നത്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ഈ മാസം 30-ന് പുറത്തിറങ്ങുന്ന ചിത്രം ​ശ്രീ ​ഗോകുലം മൂവീസാണ് കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്.

ഓ.ടി.ടി റിലീസായെത്തിയ കഡാവർ ആണ് അമലാ പോളിന്റേതായി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ അനൂപ് പണിക്കർ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് അമലാ പോളായിരുന്നു. വിവേക് സംവിധാനം ചെയ്യുന്ന ദ ടീച്ചർ ആണ് അമലയുടേതായി വരാനിരിക്കുന്ന മലയാളചിത്രം.

Content Highlights: amala paul about why she refused ponniyin selvan, maniratnam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented