മല പോള്‍ പ്രധാനവേഷത്തില്‍ എത്തുന്ന ആടൈ എന്ന ചിത്രം ജൂലൈ 19 ന് തിയേറ്ററുകളില്‍ എത്തുകയാണ്. അമലയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ആടൈയിലെ വേഷമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ രത്‌നകുമാര്‍ പറഞ്ഞിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന് പിന്നാലെ ട്രോളുകളും തരംഗമായി. 

ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള സൂചന നല്‍കി ആടൈയുടെ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അമലയിപ്പോള്‍.

'ഞാന്‍ യുദ്ധം ചെയ്യും, അതിജീവിക്കും. തടസ്സങ്ങള്‍ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ. ഞാന്‍ തിളങ്ങും, ഉയര്‍ന്നു നില്‍ക്കും. അവയെ തകര്‍ത്ത് ഇല്ലാതാക്കും. എന്റെ കരുത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അതെനിക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നു. നിങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാനാവില്ല. ഇത് ഞാനാണ്, എന്റെ കഥയാണ്... ആടൈ..-  അമല കുറിച്ചു. 

aadai teaser

കാമിനി എന്നാണ് അമല പോള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വയലന്‍സിന്റെ  അതിപ്രസരം കൊണ്ട് എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Content Highlights: amala paul aadai poster release, new look, teaser, rathna kumar director