'ഫോർ' സിനിമയിൽ നിന്ന്
അമൽ ഷാ, ഗോവിന്ദ പൈ, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബ്ലും ഇന്റർനാഷണലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ നിർമ്മിച്ച് സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഫോര്‍'. 'മാസ്ക്' എന്ന ചിത്രത്തിന് ശേഷമുള്ള സുനിൽ ഹനീഫിൻ്റെ സംവിധാനത്തിലുള്ള ചിത്രമാണിത്. ചിത്രം മെയ് 20ന് തീയേറ്റർ റിലീസായെത്തും.
സിദ്ധിഖ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, അലെന്‍സിയര്‍, റോഷൻ ബഷീർ, പ്രശാന്ത് അലക്സാണ്ടർ, നവാസ് വള്ളിക്കുന്ന്, സാധിക വേണുഗോപാൽ, സ്മിനു, ഷൈനി സാറ, മജീദ് എന്നിവരും അഭിനയിക്കുന്നു. വിധു ശങ്കര്‍, വെെശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഫോറിൻ്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന് നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍: സൂരജ് ഇ.എസ്, സംഗീതം: ബിജിപാൽ, ഗാനരചന: ബി.ഹരിനാരായണൻ, പ്രൊഡക്ഷന്‍ കണ്ട്രോളര്: ജാവേദ് ചെമ്പ്, പ്രൊജ്ക്റ്റ് ഡിസെെനര്‍: റഷീദ് പുതുനഗരം, കല: ആഷിക്ക് എസ്, മേക്കപ്പ്: സജി കാട്ടാക്കട, വസ്ത്രലാങ്കാരം: ധന്യ ബാലകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ചാക്കോ കാഞ്ഞൂപറമ്പന്‍, ആക്ഷന്‍: അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടന്, സ്റ്റില്‍സ്: സിബി ചീരാന്‍, പി.ആർ.ഒ: പി.ശിവപ്രസാദ്, എ.എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Content Highlights: Four Malayalam Movie, Amal Shah, Govinda Pai, Mamitha Baiju
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..