യ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വരത്തന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ അമല്‍ നീരദ്  സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

fahad faasil

അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എ.എന്‍.പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വാഗമണ്‍, ദുബായ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ നടി ഐശ്വര്യലക്ഷ്മിയാണ് ഫഹദിന്റെ നായികയായെത്തുന്നത്. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് വരത്തന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ സിനിമയുടെ പൂര്‍ത്തീകരണത്തിന് ശേഷമാകും മമ്മൂട്ടി-അമല്‍നീരദ് ചിത്രം ബിലാല്‍ 2 തുടങ്ങുക.

Content Highlights : amal neerad fahad faasil varathan new movie nasriya production fahad faasil movie