നടിമാരും മറ്റ് സ്ത്രീകളും ശ്രദ്ധിക്കാൻ, വിളിക്കുന്നത് അൽഫോൺസ് പുത്രനല്ല; കബളിപ്പിക്കപ്പെടരുത്


താനാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഫോൺകോൾ സിനിമാ മേഖലയിലെ നടിമാർക്കും മറ്റ് സ്ത്രീകൾക്കുമുൾപ്പടെ ലഭിച്ചതായും താൻ നേരിട്ട് വിളിച്ചപ്പോഴും അൽഫോൺസ് പുത്രനെന്ന തരത്തിലാണ് അയാൾ സംസാരിച്ചതെന്നും സംവിധായകൻ വ്യക്തമാക്കുന്നു.

Alphonse puthren

ന്റെ പേരിൽ നടിമാർക്കുൾപ്പടെ ലഭിക്കുന്ന വ്യജ ഫോൺകോളുകൾ ശ്രദ്ധയിൽപെടുത്തി സംവിധായകൻ അൽഫോൺസ് പുത്രൻ.

താനാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഫോൺകോൾ സിനിമാ മേഖലയിലെ നടിമാർക്കും മറ്റ് സ്ത്രീകൾക്കുമുൾപ്പടെ ലഭിച്ചതായും താൻ നേരിട്ട് വിളിച്ചപ്പോഴും അൽഫോൺസ് പുത്രനെന്ന തരത്തിലാണ് അയാൾ സംസാരിച്ചതെന്നും സംവിധായകൻ വ്യക്തമാക്കുന്നു.

വ്യാജ കോൾ വരുന്ന നമ്പറുകൾ പങ്കുവെച്ചുകൊണ്ടായിരുന്നു അൽഫോൺസ് പുത്രന്റെ കുറിപ്പ്. വ്യാജനെതിരെ പൊലീസിൽ പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.

"9746066514, 9766876651 ഈ ഫോൺനമ്പറിലുള്ള വ്യക്തിയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. എന്റെ പേരിൽ ഇയാൾ പല നടിമാരെയും മറ്റു സ്ത്രീകളെയും വിളിക്കുന്നതായി അറിഞ്ഞു. ഈ നമ്പറിലേക്ക്

ഞാനും വിളിച്ചു നോക്കി, ഫോൺ എടുത്തയാൾ അൽഫോൺസ് പുത്രനാണെന്നാണ് അവകാശപ്പെട്ടത്. ഞാനിയാൾക്കെതിരേ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഈ നമ്പറുകളിൽ നിന്ന് ഇത്തരം കോളുകൾ ലഭിക്കുകയാണെങ്കിൽ ദയവായി ശ്രദ്ധിക്കുക. സ്വകാര്യ വിവരങ്ങളോ, ഫോട്ടോകളോ, വീഡിയോകളോ നൽകരുത്. ഇത് തട്ടിപ്പാണ്. കബളിപ്പിക്കപ്പെടാതിരിക്കൂ", അൽഫോൺസ് പുത്രൻ പറയുന്നു.

I want to draw your attention with regard to a person whose number is ‘9746066514’, ‘9766876651’. He has been making...

Posted by Alphonse Puthren on Saturday, 21 November 2020

Content Highlights : Alphonse Puthren Warns about Fake Scam calls in his name


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented