അൽഫോൺസ് പുത്രൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം
സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തമിഴില്‍ സിനിമ ചെയ്യുന്നു. റോമിയോ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രാഹുല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഒരു പ്രണയ ചിത്രമാണ് വരാനിരിക്കുന്നത് എന്നും ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നും നിര്‍മ്മാതാവ് പറഞ്ഞു. അല്‍ഫോണ്‍സ് നിര്‍മാതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
അല്‍ഫോണ്‍സുമൊത്തുള്ള ഒരു പ്രണയ ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഇപ്പോള്‍ അഭിനേതാക്കളെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുകയാണ്. ഏതാനും ദിവസത്തിനുള്ളില്‍ അഭിനേതാക്കളെ പ്രഖ്യാപിക്കും. പാന്‍-ഇന്ത്യന്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കാനും അല്‍ഫോണ്‍സ് പദ്ധതിയിടുന്നുണ്ട്. അതുവഴി ഈ പ്രോജക്റ്റിന് വ്യവസായങ്ങളിലുടനീളം സഞ്ചരിക്കാനാകും.' ഇ ടൈംസിനോട് രാഹുല്‍ പ്രതികരിച്ചു. ഏപ്രില്‍ അവസാനത്തോടെ ചിത്രം ആരംഭിക്കും.
പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഗോള്‍ഡ് ആയിരുന്നു അല്‍ഫോണ്‍സ് പുത്രന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. എന്നാല്‍ ഈ സിനിമ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ തമിഴ്ചിത്രത്തിലൂടെ അല്‍ഫോണ്‍സ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlights: alphonse puthren to direct a tamil film, Romeo Pictures Rahul
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..