Alphonse puthren
ഗോള്‍ഡ് സിനിമയ്ക്കെതിരെയുള്ള വിമര്‍ശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് സംവിധായകന് അല്‍ഫോന്‍സ് പുത്രന്. സിനിമയുടെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയ ട്രോളുകളും ഒട്ടേറെ വിമര്‍ശനങ്ങളും സംവിധായകന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇവയോടുള്ള പ്രതിഷേധ സൂചകമായി തന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് അല്‍ഫോണ്‍സ്.
താന്‍ ആരുടെയും അടിമയല്ലെന്നും തന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ലെന്നും അല്‍ഫോണ്‍സ് പുത്രന് കുറിച്ചു. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സൃഷ്ടികള്‍ കാണാം പക്ഷേ സോഷ്യല്‍ മീഡിയ പേജില്‍ വന്ന് ദേഷ്യം കാണിക്കരുതെന്ന് അല്‍ഫോണ്‍സ് കുറിച്ചു.
'നിങ്ങള്‍ എന്നെ ട്രോളുകയും എന്നെയും എന്റെ ഗോള്‍ഡ് എന്ന സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്. അത് നിങ്ങള്‍ക്ക് നല്ലതാണ്. എനിക്കു വേണ്ടിയല്ല. അതുകൊണ്ട് ഇന്റര്‍നെറ്റില്‍ മുഖം കാണിക്കാതെ ഞാന്‍ പ്രതിഷേധിക്കുന്നു. ഞാന്‍ നിങ്ങളുടെ അടിമയല്ല അല്ലെങ്കില്‍ എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ നിങ്ങള്‍ക്ക് അവകാശം നല്‍കിയിട്ടില്ല. അതിനാല്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സൃഷ്ടികള്‍ കാണാം. പിന്നെ എന്റെ പേജില്‍ വന്ന് ദേഷ്യം കാണിക്കരുത്. നിങ്ങള്‍ അങ്ങനെ ചെയ്താല്‍, ഞാന്‍ ഇന്റര്‍നെറ്റില്‍ അദൃശ്യനാകും.
ഞാന്‍ പഴയതുപോലെയല്ല. ഞാന്‍ ആദ്യം എന്നോടും പിന്നീട് എന്റെ പങ്കാളിയോടും എന്റെ കുട്ടികളോടും എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവരോടും ഞാന്‍ വീണപ്പോള്‍ എനിക്കൊപ്പം നിന്നവരോടും സത്യസന്ധത പുലര്‍ത്തും. ഞാന്‍ വീണപ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂര്‍വം വീഴുന്നില്ല. അത് പ്രകൃതിയാല്‍ സംഭവിക്കുന്നു. അതിനാല്‍ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു'.
2022 ഡിസംബര്‍ 1ന് റിലീസ് ചെയ്ത ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജ് സുകുമാരന്‍, നയന്‍താര, അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന് മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍. അല്‍ഫോണ്‍സ് പുത്രന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ലിസ്റ്റിന് സ്റ്റീഫനൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Content Highlights: alphonse puthren protest against social media trolls, gold film criticism trolls
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..