അൽഫോൺസ് പുത്രൻ | ഫോട്ടോ: www.facebook.com/alphonseputhren/photos
നയന്‍താര, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഗോള്‍ഡ് വ്യാഴാഴ്ച റിലീസിനെത്തുമ്പോള്‍ കുറിപ്പുമായി സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. തന്റെ മുന്‍കാല സിനിമകളായ പ്രേമവും നേരവും പോലെ തന്നെ ഗോള്‍ഡിനും കുറവുകളുണ്ടെന്നും അതുകൊണ്ട് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അല്‍ഫോണ്‍സ് പുത്രന് പറഞ്ഞു.
അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്
നേരവും പ്രേമവും പോലെ തന്നെ ഗോള്‍ഡിനും കുറവുകളുണ്ട്. അതുകൊണ്ടു മിക്കവാറും നിങ്ങള്‍ക്കും ഗോള്‍ഡും ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നാളെ ഗോള്‍ഡ് റിലീസ് ആണ്. കണ്ടതിന് ശേഷം ഒഴിവു സമയം ലഭിക്കുമ്പോള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നോട് നിങ്ങളുടെ അഭിപ്രായം തുറന്ന് പറയണേ. ഫസ്റ്റ് സീനില്‍ തന്നെ കഥ തുടങ്ങും. ബാക്കി ഞാന്‍ പറഞ്ഞു കുളമാക്കുന്നില്ല. എന്റെ ഭാഗത്തു നിന്നുണ്ടായ കാലതാമസത്തിന് മാപ്പ് ചോദിക്കുന്നു. ബാക്കി നിങ്ങള്‍ കണ്ടിട്ടു പറ- അല്‍ഫോണ്‍സ് പുത്രന് കുറിച്ചു.
Content Highlights: Alphonse Puthren on gold film relase Prithviraj Nayantara movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..