ന്റെ സിനിമാ ജീവിതത്തിലെ മുന്നാമത്തെ ചിത്രം ഒരുക്കാനുള്ള തിരക്കിലാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. മലയാളത്തിലല്ല തമിഴിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലേക്ക് വേണ്ട നടി, സഹസംവിധായകന്‍ എന്നിവരെ തേടിക്കൊണ്ടുള്ള അറിയിപ്പ് അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിബന്ധനകള്‍ ഇങ്ങനെ:

ഇത്തവണ സിനിമയില്‍ അഭിനയിക്കുന്ന പെണ്‍കുട്ടിയ്ക്ക് പാട്ട് പാടാനും അറിയണം. കര്‍ണാട്ടിക് സംഗീതം അറിഞ്ഞാല്‍ സന്തോഷം. കാരണം അത് എനിക്ക് അറിഞ്ഞൂടാ.. വയസ്സ് 16-26

സഹസംവധായകന്‍: ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയുമാണ് തേടുന്നത്. തമിഴ് എന്തായാലും അറിയണം. മാത്രമല്ല ഇംഗ്ലീഷും അറിയണം. 

ഫോട്ടോ മാത്രം നോക്കിയാല്‍ പാടാന്‍ പറ്റുമോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കില്ല. അതിനാല്‍ പാട്ട് പാടുന്ന വീഡിയോയും അയക്കണം. സോഫ്റ്റ് വെയർ ഉപയോഗിച്ച് പാട്ട് ടച്ച് അപ്പ് ചെയ്യാനോ പിച്ച് ശരിയാക്കാനോ നോക്കേണ്ട. കാരണം ഞങ്ങള്‍ സിനിമാക്കാരാണ്. ഞങ്ങൾക്കും അതെല്ലാം അറിയാം. ശ്രേയാ ഘോഷലിനെപ്പോലുള്ളവർ വന്നാലോ എന്ന് വിചാരിച്ച് തമിഴിന് പുറമെ ഇംഗ്ലീഷിലും അൽഫോൺസ് പുത്രൻ തന്റെ ആവശ്യം പോസ്റ്റ് ചെയ്തിട്ടുണ്ട്.

സിനിമ തമിഴിലാണ് ഒരുക്കുന്നതെന്ന് അല്‍ഫോണ്‍സ് പുത്രന്‍ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പേരും മറ്റ് വിവരങ്ങളും പിന്നീട് പ്രഖ്യാപിക്കുമെന്നും പറയുന്നു.