Photos: Facebook
പ്രേമത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ സിനിമാപ്രഖ്യാപനവുമായി അൽഫോൺസ് പുത്രൻ. പാട്ട് എന്നാണ് സിനിമയുടെ പേര്. യു ജി എം എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ സക്കറിയ തോമസും ആൽവിൻ ആന്റണിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്നും അൽഫോൺസ് പറയുന്നു.
ചിത്രത്തിന്റെ സംഗീതസംവിധാനവും താൻ തന്നെ നിർവഹിക്കുമെന്നും അൽഫോൺസ് പറയുന്നു. മറ്റു വിവരങ്ങൾ പിന്നീട് പുറത്തുവിടും. അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള അൽഫോൺസിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
നേരം, പ്രേമം എന്നീ രണ്ടു ചിത്രങ്ങളേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംവിധായകനാണ് അൽഫോൺസ്. ഇക്കാലയളവിൽ നിരവധി സിനിമാ ട്രെയ്ലറുകൾക്ക് എഡിറ്റിംഗ് നിർവഹിച്ചിരുന്നു. 2018ൽ തൊബാമ എന്ന സിനിമ നിർമിച്ചിരുന്നു. സൂപ്പർഹിറ്റായി ഓടിയ 'പ്രേമം'തെലുങ്കിലും റീമേക്ക് ചെയ്തിരുന്നു.
Content Highlights :alphonse puthren directs new movie after premem with fahadh faasil


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..