അൽഫോൺസ് പുത്രൻ, ഗ്രീഷ്മയും ഷാരോണും
ഇലന്തൂര്‍ നരബലി കേസിലും ഷാരോണിന്റെ കൊലപാതകത്തിലും ശക്തമായ നടപടി എടുക്കണമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് അല്‍ഫോണ്‍സ് പുത്രന്‍. ആര്‍ട്ടിക്കിള്‍ 161 ഉപയോഗിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്
ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍, ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ പറയുന്നു. ഒരിക്കലും ന്യായീകരിക്കാനാകത്തതായ അന്ധവിശ്വാസ കുരുതിയില്‍ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്നു. ആദ്യത്തേത് നരബലി (ഇലന്തൂര്‍ കേസ്), രണ്ടാമത്തേത് ഇന്ന് കണ്ടെത്തിയ ഷാരോണ്‍ വധവും. രണ്ടും ആസൂത്രിയമായി ചെയ്ത കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്.
പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 161 ഉപയോഗിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു. രണ്ട് കേസുകളിലും അടിയന്തിരമായി ഇടപെടണം. സാധാരണയായി ആളുകള്‍ എന്തെങ്കിലും സംഭവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. ഇവിടെ താന്‍ ബഹുമാനപ്പെട്ട ഗവര്‍ണറോട് അഭ്യര്‍ഥിക്കുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഷാരോണിന്റെ കൊലപാതകത്തില്‍ കാമുകി ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍. ഷാരോണിനെ ഒഴിവാക്കാന്‍ കഷായത്തില്‍ വിഷം നല്‍കി കുടിപ്പിക്കുകയായിരുന്നുവെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഈ മാസം 14നാണ് ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് മടങ്ങിയ ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനായി ആശുപത്രിയില്‍ ചികിത്സ തേടിയത്. ആന്തരാവയങ്ങള്‍ തകരാറിലായി 25 നാണ് മരിക്കുന്നത്. ഷാരോണിന്റെ കുടുംബാംഗങ്ങളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടക്കം മുതല്‍ താന്‍ നിരപരാധിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു ഗ്രീഷ്മ. എന്നാല്‍ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥരുട സംഘം ഗ്രീഷ്മയെ കമ്മീഷണര്‍ ഓഫീസിലേക്ക് വിളിച്ച് ചോദ്യം ചെയ്തതോടെയാണ് കുറ്റ സമ്മതം നടത്തിയത്.
Content Highlights: Alphonse Puthren, Governor Arif Muhammed Khan, elanthoor human sacrifice, sharon murder, Greeshma


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..