ലോക്ഡൗണിൽ ഇളവുകൾ വരുത്തിയെങ്കിലും സിനിമാ ഷൂട്ടിങ്ങുകൾക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധവുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. പാല്, ഭക്ഷണം തുടങ്ങിയവയുടെ വിൽപനയ്ക്ക് തടസമില്ല, പിന്നെ എന്തുകൊണ്ട് സിനിമാ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് അൽഫോൻസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. .

"എന്തുകൊണ്ടാണ് സിനിമാ ഷൂട്ടിങിന് അനുമതി നൽകാത്തത്. പാല് വിൽപന നടത്തുന്നവർക്കും ഭക്ഷണം കൊടുക്കുന്നവർക്കും ജോലി ചെയ്യാമെങ്കിൽ, സിനിമാ പ്രവർത്തകർക്ക് എന്തുകൊണ്ട് ജോലി ചെയ്യാനാകുന്നില്ല. ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ പാല് മേടിക്കും? ഞങ്ങളുടെ കുട്ടികളെ എങ്ങനെ പഠിപ്പിക്കും? ഞങ്ങളുടെ കുട്ടികൾക്കായി എങ്ങനെ ഒരു പെൻസിൽ ബോക്സ് വാങ്ങും? എങ്ങനെയാണ് ഞങ്ങൾ എങ്ങനെ പണം സമ്പാദിക്കുക?

സിനിമാ തീയറ്ററുകളിലെന്നപോലെ സിനിമാ ഷൂട്ടിങ് നടക്കില്ല. ക്ലോസ്അപ് ഷോട്ടോ, വൈഡ് ഷോട്ടോ എടുക്കണമെങ്കിൽ പോലും രണ്ട് മീറ്ററോ അധിലധികമോ മാറിനിൽക്കണം. പിന്നെ എന്തു യുക്തിയാണ് നിങ്ങൾ ഇവിടെ പറയുന്നത്. ആലോചിച്ച് ഇതിനൊരു പരിഹാരം പറയൂ.."അൽഫോൻസ് പുത്രൻ കുറിക്കുന്നു.

content Highlights : Alphonse Puthren about plight ofFilm Workers, Lock down, Cinema shooting