മോഹൻലാൽ, മമ്മൂട്ടി, പൃഥ്വി, സ്പീൽബെർഗ് പോലും ഇവരെ കാസ്റ്റ് ചെയ്യും’; ഒമറിന് അൽഫോൺസിന്റെ മറുപടി


2 min read
Read later
Print
Share

കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമത്തിലൂടെ ഇങ്ങനെയൊരു ചർച്ചയ്ക്ക് ഒമർ ലുലു വഴി വച്ചത്. ഇതൊരു ഫാൻ ഫൈറ്റ് അല്ല തുറന്ന ചർച്ചയാണെന്ന ആമുഖത്തോടെയായിരുന്നു ഒമറിന്റെ കുറിപ്പ്.

Alphonse Puthren, Omar Lulu

രജനീകാന്ത്, വിജയ്, പ്രഭാസ്, അല്ലു അർജുൻ, യാഷ് തുടങ്ങിയ നടന്മാർക്ക് ലഭിക്കുന്ന പാൻ ഇന്ത്യൻ സ്റ്റാർഡം മലയാളത്തിലെ ഒരു നടന്മാർക്കും ഇല്ലാത്തത് എന്തുകൊണ്ടെന്ന ‍സംവിധായകൻ ഒമർ ലുലുവിന്റെ ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ അൽഫോൻസ് പുത്രൻ.

മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ നടന്മാർക്ക് ഇത് നിസ്സാരമായി സാധിക്കുമെന്നും പാൻ ഇന്ത്യ ചിത്രം വന്നാൽ സ്റ്റീവൻ സ്പിൽബർഗ് പോലും അവരെ കാസ്റ്റ് ചെയ്യുമെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമത്തിലൂടെ ഇങ്ങനെയൊരു ചർച്ചയ്ക്ക് ഒമർ ലുലു വഴി വച്ചത്. ഇതൊരു ഫാൻ ഫൈറ്റ് അല്ല തുറന്ന ചർച്ചയാണെന്ന ആമുഖത്തോടെയായിരുന്നു ഒമറിന്റെ കുറിപ്പ്.

"രജനി, ചിരഞ്ജീവി, അല്ലു അർജുൻ,വിജയ് ഇപ്പോൾ ബാഹുബലിയിലൂടെ പ്രഭാസും കെജിഎഫിലൂടെ യാഷും നേടിയ സ്റ്റാർഡം മലയാളത്തിൽ ഏതെങ്കിലും ഒരു നടന് ഉണ്ടോ. അതുപോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത് ? അല്ലു അർജ്ജുൻ,രജനി സാർ സ്റ്റാർഡം നേടിയത് ബിഗ് ബഡ്ജറ്റ് ചിത്രം ചെയ്തിട്ടല്ല. അല്ലൂ റോം കോം മൂവിസിലൂടെയാണ് സ്റ്റാർ ആയത്. ഇവിടെ കേരളത്തിൽ വിജയ് സിനിമക്ക് കിട്ടുന്ന ഇനീഷ്യൽ മാത്രം നോക്കിയാൽ മതി അതിന്റെ പകുതി എങ്കിലും ഇനീഷ്യൽ നമ്മുടെ ഏതെങ്കിലും നടൻമാർക്ക് അന്യ സംസ്ഥാനത്ത് കിട്ടുമോ ?"–എന്നായിരുന്നു ഒമറിന്റെ ചോദ്യം.

No Fan Fight An Open Discussion ✌️ രജനി,ചിരഞ്ജീവി,അല്ലൂ അർജ്ജുൻ,വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും KGFലൂടെ യാഷും നേടിയ...

Posted by Omar Lulu on Wednesday, 5 May 2021

ഒമറിന്റെ ചോദ്യത്തിൽ നിരവധി പേർ പ്രതികരണവുമായി എത്തിയതിന് പിന്നാലെയാണ് അൽഫോൺസും തന്റെ അഭിപ്രായം വ്യക്തമാക്കി രം​ഗത്ത് വന്നത്.

"അഭിനയം, ഡാൻസ്, ഫൈറ്റ്, ഡയലോഗ്, സ്റ്റൈൽ, ആറ്റിറ്റ്യൂഡ് ഇത് മുഖ്യം ബിഗിലേ.. ഈ പറഞ്ഞ ലിസ്റ്റിൽ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, കമൽ ഹാസൻ എന്താണ് ഇല്ലാത്തത് ഒമറേ? മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്.. എല്ലാവർക്കും ഇത് ഈസി ആയി പറ്റുമെന്ന് തോന്നുന്നു. പാൻ ഇന്ത്യൻ സ്ക്രിപ്റ്റിൽ ഇവർ അഭിനയിച്ചാൽ നടക്കാവുന്നതേയുള്ളു എന്ന് തോന്നുന്നു. ഇപ്പോൾ ഓൺലൈനിൽ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു 100 കോടി ബജറ്റിൽ നിർമിച്ച നല്ല സ്ക്രിപ്റ്റും അവതരണവും ഉള്ള ചിത്രം വന്നാൽ സ്റ്റീവൻ സ്പിൽബർഗ് പോലും ചിലപ്പോൾ അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും. അതും വൈകാതെ നടക്കാൻ സാധ്യതയുണ്ട്."–എന്നാണ് അൽഫോൺസ് നൽകിയ മറുപടി. അൽഫോൺസിന്റെ ഈ മറുപടിക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാ​ഗത്ത് നിന്നും ലഭിക്കുന്നത്.

aLPHONSE

content highlights : alphonse puthren about mohanlal mammootty prithviraj on omar lulu comment about south indian actors

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Kannur squad malayalam movie inspired from abdul salam murder real story trikaripur

2 min

വ്യവസായിയുടെ കൊലപാതകവും അന്വേഷണവും; 'കണ്ണൂര്‍ സ്‌ക്വാഡി'ന്റെ യഥാര്‍ഥ കഥ

Oct 2, 2023


Kannur Squad

2 min

'കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമ'; കയ്യടിയുമായി ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് അംഗങ്ങൾ

Oct 1, 2023


Archana Gautam

'നടുറോഡിൽ നടന്ന ബലാത്സം​ഗം എന്നല്ലാതെ എന്തുപറയാൻ'; കോൺ​ഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ അർച്ചന

Oct 1, 2023

Most Commented