അൽഫോൺസ് പുത്രൻ, 'ഗോൾഡി'ന്റെ പോസ്റ്റർ
'ഗോള്‍ഡ്' സിനിമയ്ക്ക് ലഭിക്കുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. നെഗറ്റീവ് റിവ്യൂ എഴുതുന്നവര്‍ക്ക് നന്ദി, എല്ലാവരും അവയെല്ലാം വായിക്കണമെന്നും തന്നേക്കുറിച്ചും സിനിമയെക്കുറിച്ചും കുശുമ്പും പുച്ഛവുമാണ് അതില്‍ ഏറെയെന്നും അല്‍ഫോണ്‍സ് പുത്രന്കുറിച്ചു. ഗോള്‍ഡ് പ്രേമത്തിന്റെ രണ്ടാം ഭാഗമല്ലെന്നും മുന്‍പ് ഗോള്‍ഡ് എടുത്ത് പരിചയമില്ലെന്നും ഇത് ആദ്യമായാണെന്നും അല്‍ഫോണ്‍സ് പുത്രന് കുറിച്ചു.
അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്
ഗോള്‍ഡിനെ കുറിച്ചൊള്ള ....നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേള്‍ക്കാം. അത് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ....എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതുന്നവര്‍ക്കു.
ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം ! കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു...എന്ന് പറഞ്ഞാല്‍ ചായ ഇണ്ടാക്കുന്ന ആള്‍ക്ക് അടുത്ത ചായ ഇണ്ടാക്കുമ്പോള്‍ ഉപകരിക്കും.
അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാന്‍ കൊള്ളാത്ത ചായ എന്ന് പറഞ്ഞ...നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേര്‍ക്കും ഉപയോഗം ഇല്ല. നേരം 2 , പ്രേമം 2 എന്നല്ല ഞാന്‍ ഈ സിനിമയ്ക്കു പേരിട്ടത്...ഗോള്‍ഡ് എന്നാണു. ഞാനും , ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ ... ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്.
NOTE * ഗോള്‍ഡ് അങ്ങനെ എടുക്കാമായിരുന്നു...ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത് . കാരണം...ഞാനും ഗോള്‍ഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്...നേരത്തെ ഗോള്‍ഡ് ചെയ്തു ശീലം ഉണ്ടെങ്കില്‍ നിങ്ങള്‍ പറയുന്നത് ശെരിയാണ്.
എന്ന് നിങ്ങളുടെ സ്വന്തം അല്‍ഫോന്‍സ് പുത്രന്. !
Content Highlights: Alphonse puthren about gold film negative Reviews criticism social media Prithviraj nayanthara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..