Allu Arjun
45 വയസിന് മുകളിലുള്ള തന്റെ സ്റ്റാഫുകൾക്ക് വാക്സിനേഷൻ ഉറപ്പ് വരുത്തി നടൻ അല്ലു അർജുൻ. താരം തന്നെ മുൻകയ്യെടുത്താണ് ഇതിന് വേണ്ട ക്രമീകരണങ്ങൾ നടത്തുന്നത്. ഈയിടെയാണ് അല്ലുവിനും കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന താരം രോഗമുക്തി നേടിയ ശേഷം കുടുംബാംഗങ്ങളെയും മക്കളെയും കാണാൻ സാധിച്ച സന്തോഷവും ആരാധകരുമായി പങ്കുവച്ചിരുന്നു.
സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയാണ് അല്ലുവിന്റെ പുതിയ സിനിമ. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്. രണ്ടര മണിക്കൂറിൽ കഥ പറഞ്ഞു തീർക്കാൻ പ്രയാസമാണെന്നും അതിനാൽ ചർച്ച നടത്തിയതിന് ശേഷം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാൻ തീരുമാനിച്ചുവെന്നുമാണ് വിവരം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പത്ത് ശതമാനത്തോളം ഷൂട്ടിങ്ങ് പൂർത്തികരിച്ച് കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ.
250 കോടി രൂപ ചിലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഈ വർഷം ഒക്ടോബറിൽ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022ൽ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് പുഷ്പ നിർമിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്ക്കാണ് ചിത്രത്തിന്റെ ക്യാമറ. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിർവഹിയ്ക്കുന്നത്. റസൂൽ പൂക്കുട്ടി സൗണ്ട് എൻജിനീയറായി പ്രവൃത്തിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാർത്തിക് ശ്രീനിവാസ് ആണ്.
content highlights : Allu Arjun vaccinates his staff above age 45
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..