ജന്മദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി സറ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍. തന്റെ പുതിയ ചിത്രമായ 'പുഷ്പ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അല്ലു. സുകുമാറാണ് അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക.
ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ - അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മാണം. രംഗസ്ഥലത്തിന് ശേഷം സുകുമാര്‍ - മൈത്രി മൂവി മേക്കേഴ്സ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് പുഷ്പ.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ദേവി ശ്രീ പ്രസാദ് ആണ് സംഗീതസംവിധാനം.
Content Highlights : Allu Arjun Pushpa Movie First Look Poster Directed by Arya Sukumar Rashmika Mandanna