'മേജറി'ൽ ആദിവി ശേഷ്, അല്ലു അർജുൻ | ഫോട്ടോ: മാതൃഭൂമി, www.instagram.com/adivisesh/
ആദിവി ശേഷ് നായകനായ മേജർ എന്ന ചിത്രത്തെ അഭിനന്ദിച്ച് നടൻ അല്ലു അർജുൻ. ഹൃദയത്തിൽ തൊടുന്ന ചിത്രമാണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥയാണ് മേജർ.
ആദിവി ശേഷ് തന്റെ മാജിക്ക് ഒരിക്കൽക്കൂടി ആവർത്തിച്ചു. പ്രകാശ് രാജ്, രേവതി, ശോഭിത ധുലിപാല തുടങ്ങി എല്ലാ താരങ്ങളും നന്നായി പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലൊരു ചിത്രം നിർമിക്കാൻ തയ്യാറായതിന് നിർമാതാവും നടനുമായ മഹേഷ് ബാബുവിന് വ്യക്തിപരമായി അഭിനന്ദിക്കുന്നുവെന്നും അല്ലു അർജുൻ കുറിച്ചു.
ശശികിരൺ ടിക്ക സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് നായകനായ ആദിവി ശേഷ് തന്നെയാണ്. കേരളമടക്കം റിലീസ് ചെയ്ത എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 25 കോടി രൂപയാണ് ചിത്രം റിലീസ് ചെയ്ത് രണ്ടുദിവസംകൊണ്ട് ആഗോളതലത്തിൽ നേടിയത്.
Content Highlights: allu arjun praised adivi sesh's movie major, sandeep unnikrishnan bio movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..