അല്ലു അർജുൻ റഷ്യയിൽ
അല്ലു അര്ജുന് നായകനായ പുഷ്പ: ദ റൈസ് വന്‍ വിജയമായിരുന്നു. വ്യത്യസ്ത ഭാഷകളില്‍ നിന്നായി വലിയ വാണിജ്യ വിജയമായിരുന്നു ചിത്രം നേടിയത്. ഭാഷയുടെ അതിരുകള്‍ക്കപ്പുറത്ത് വലിയ തരംഗമുണ്ടാക്കിയ പുഷ്പ ഡിസംബര്‍ 8 ന് റഷ്യയില്‍ മെഗാ റിലീസിന് ഒരുങ്ങുകയാണ്.
ഡിസംബര്‍ 1ന് മോസ്കോയിലും ഡിസംബര്‍ 3ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലും അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ചിത്രത്തിന്റെ പ്രത്യേക പ്രീമിയര്‍ നടക്കും. 24 റഷ്യന്‍ നഗരങ്ങളിലായി നടക്കുന്ന അഞ്ചാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
ഡിസംബര്‍ എട്ടിന് ചിത്രം റഷ്യയില്‍ റിലീസ് ചെയ്യും. പുഷ്പ: ദി റൈസിന്റെ വലിയ വിജയത്തിന്റെ ആവേഷത്തിലാണ് ആരാധകര്‍. ഇതിനോടൊപ്പം
പുഷ്പ: ദി റൂളിന്റെ കൂടുതല്‍ വിശേഷങ്ങള്‍ക്കായും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.
Content Highlights: allu arjun movie pushpa to release in russia soon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..