-
മകന്റെ പിറന്നാള്‍ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി തെന്നിന്ത്യന്‍ സ്റ്റാലിഷ് സ്റ്റാര്‍ അല്ലു അര്ജുന്.
'എന്താണ് സ്നേഹമെന്ന് ഞാന്‍ എന്റെ ജീവിതത്തിലുടനീളം ചിന്തിക്കാറുണ്ടായിരുന്നു. ഭൂതകാലത്ത് പല സമയത്തും ആ വികാരം എനിക്ക് കരുത്തോടെ അനുഭവപ്പെട്ടിട്ടുണ്ട്, പക്ഷേ അതെല്ലാം സ്നേഹമാണോ എന്നെനിക്ക് ഉറപ്പില്ലായിരുന്നു. പക്ഷേ നീയെന്റെ ജീവിതത്തില്‍ വന്നതിന് ശേഷം ഇന്നെനിക്ക് അറിയാം എന്താണ് സ്നേഹമെന്ന്.. നീയാണ് സ്നേഹം.. ഞാന്‍ നിന്നെ സ്നേഹിക്കുന്നു അയാന് ...എന്റെ കുഞ്ഞിന് ജന്മദിനാശംസകള്...'അല്ലു അര്ജുന് കുറിച്ചു.
അല്ലു അര്‍ജുന്റെയും സ്നേഹ റെഡ്ഡിയുടെയും മൂത്ത മകനാണ് അയാന്. ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്. അര്‍ഹ. 2011 മാര്‍ച്ച് ആറിനാണ് അല്ലുവും സ്നേഹയും വിവാഹിതരായത്.
കഴിഞ്ഞ ദിവസമാണ് സിനിമയില്‍ എത്തിയതിന്റെ പതിനേഴാം വാര്‍ഷികം അല്ലു അര്ജുന് ആഘോഷിച്ചത്. 2003-ല്‍ പുറത്തിറങ്ങിയ ഗംഗോത്രി എന്ന ചിത്രത്തിലൂടെയാണ് അല്ലുവിന്റെ സിനിമാ അരങ്ങേറ്റം. കെ.രാഘവേന്ദ്ര റാവുവാണ് ചിത്രം സംവിധാനം ചെയ്തത്.
ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെ താരം ആരാധകര്‍ക്കും സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു.
'പതിനേഴ് വര്‍ഷം നീണ്ട ഈ യാത്രയില്‍ ഓരോരുത്തരോടും ഞാന്‍ നന്ദി പറയുന്നു. ഇന്നെന്നെ ഒരുപാട് പേര് ആശംസകള്‍ അറിയിച്ചു. എന്റെ എല്ലാ പ്രേക്ഷകരോടും എന്റെ ഫാന്‍സ് ആര്‍മിയോടും ഈ പതിനേഴ് വര്‍ഷത്തെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു.
എന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകന് രാഘവേന്ദ്ര റാവു, അശ്വനി ദത്ത, അല്ലു അരവിന്ദ് എന്നിവരോട് എന്നെ സിനിമയ്ക്ക് പരിചയപ്പെടുത്തിയതിന് നന്ദി പറയുന്നു. ഗംഗോത്രിയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും പിന്തുണയ്ക്ക് നന്ദി...എന്നെന്നും കടപ്പെട്ടിരിക്കും'. അല്ലു ട്വീറ്റ് ചെയ്തു.
Content highlights : Allu Arjun Emotional Note On Son Ayaan's sixth Birthday Sneha Reddy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..