ന്യൂയോര്‍ക്കില്‍ നടന്ന ഇന്ത്യന്‍ പരേഡില്‍ ഗ്രാന്‍ഡ് മാര്‍ഷലായി അല്ലു അര്‍ജുന്‍


ന്യൂയോർക്കിൽ നടന്ന ഇന്ത്യൻ പരേഡിൽ അല്ലു അർജുനും ഭാര്യ സ്‌നേഹയും

ന്യൂയോര്‍ക്കില്‍ നടന്ന 2022ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന പരേഡില്‍ ഇന്ത്യയുടെ ഗ്രാന്‍ഡ് മാര്‍ഷലായി അല്ലു അര്‍ജുന്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഭാര്യ സ്‌നേഹയ്ക്കൊപ്പമാണ് അല്ലു അര്‍ജുന്‍ ചടങ്ങില്‍ പങ്കെടുത്തത്. 5 ലക്ഷം ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.

സദസ്സില്‍ ഇന്ത്യയോടുള്ള ദേശസ്‌നേഹവും അല്ലു അര്‍ജുനോടുള്ള ആരാധനയുമാണ് പ്രകടമായത്. പരേഡിന് ഇതുവരെ കാണാത്ത വിധം കൂടുതലും പ്രവാസി ഇന്ത്യക്കാരാണ് എത്തിച്ചേര്‍ന്നത്. 2022ല്‍ ഇതാദ്യമായാണ് 5 ലക്ഷം പേര്‍ ഒരു പരിപാടിക്കായി എത്തുന്നത്. ഇന്ത്യന്‍ ദേശീയ പതാക വീശി അല്ലു അര്‍ജുന്‍ ന്യൂയോര്‍ക്കിലെ തെരുവുകളിലൂടെ നടന്നു.ന്യൂയോര്‍ക്കിലെ തെരുവുകളില്‍ അദ്ദേഹത്തെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ജയ് ഹിന്ദ് എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് അവരെത്തിയത്. അല്ലു അര്‍ജുന്‍ എല്ലാവരേയും സ്‌നേഹത്തോടെ അഭിവാദ്യം ചെയ്യുകയും ആരാധകരെ പ്രത്യേകം അഭിവാദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അല്ലു അര്‍ജുനെ ആദരിച്ചു. കുറച്ച് സമയത്തെ കൂടിക്കാഴ്ചക്ക് ശേഷം രണ്ടുപേരും ചേര്‍ന്ന് ഒരു സിഗ്‌നേച്ചര്‍ മൊമെന്റ് നടത്തി.

Content Highlights: allu arjun attends India Day parade in New York with wife Sneha, independence day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented