തിരക്കഥാകൃത്ത് ആലപ്പി ഷെരീഫ് അന്തരിച്ചു


അവളുടെ രാവുകള്‍, ഏഴാം കടലിനക്കരെ, ഊഞ്ഞാല്‍ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.

കോട്ടയം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി ഷെരീഫ് (74) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

മലയാള സിനിമയിലെ നാഴികക്കല്ലുകളില്‍ ഒന്നായ അവളുടെ രാവുകള്‍, ഏഴാം കടലിനക്കരെ, ഊഞ്ഞാല്‍ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. മുപ്പതിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. ആരോഹണം (1980), അസ്തമിക്കാത്ത പകലുകള്‍ (1981), നസീമ (1983) എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഐ.വി.ശശിക്കുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ ഒരുക്കിയത്. ഐ.വി.ശശിയുടെ ആദ്യ ചിത്രമായ ഉത്സവത്തിന്റെ തിരക്കഥ രചിച്ചതും ഷെരീഫായിരുന്നു.

1972ല്‍ പുറത്തിറങ്ങിയ എ.ബി.രാജിന്റെ കളിപ്പാവയാണ് തിരക്കഥയെഴുതിയ ആദ്യ ചിത്രം. അതിന് മുന്‍പ് 1971ല്‍ പുറത്തിറങ്ങിയ വിപിന്‍ദാസിന്റെ പ്രതിദ്ധ്വനിക്കുവേണ്ടി സംഭാഷണം രചിച്ചിരുന്നു. ഐ.വി.ശശിയുടെ മോഹന്‍ലാല്‍ ചിത്രമായ അനുരാഗിയാണ് കഥയും സംഭാഷണവുമെഴുതിയ അവസാന ചിത്രം. തിരക്കഥ ഒരുക്കിയ അവസാന ചിത്രം സ്വന്തം മാളവികയും.

ആലപ്പുഴ കൊപ്രാക്കട തറവാട്ടില്‍ ഹമീദ് ബാബയുടെയും രഹ്മ ബീവിയുടെയും മകനായി 1940ലായിരുന്നു ജനനം. ചെറുകഥകള്‍ എഴുതിക്കൊണ്ടായിരുന്നു തുടക്കം. മുക്കുമാലയായിരുന്നു പ്രസിദ്ധീകരിച്ച ആദ്യ കഥ.

ഭാര്യ: നസീമ. മക്കള്‍, ഷെഫീസ്, ഷാറാസ്, ഷശര്‍ണമോള്‍.

ആലപ്പി ഷെരീഫ്‌ സംവിധാനം ചെയ്ത ചിത്രങ്ങള്‍

അസ്തമിക്കാത്ത പകലുകള്‍ 1981

ആലപ്പി ഷെരീഫ്‌ തിരക്കഥയൊരുക്കിയ ചിത്രങ്ങള്‍

പ്രതിധ്വനി - 1971
കളിപ്പാവ - 1972
കവിത - 1973
അലകള്‍ - 1974
നാത്തൂന്‍ - 1974
നിറമാല - 1975
ഉത്സവം - 1975
മത്സരം - 1975
ആലിംഗനം - 1976
അഭിനന്ദനം - 1976
അയല്‍ക്കാരി - 1976
അനുഭവം - 1976
ഇന്നലെ ഇന്ന് - 1977
അകലെ ആകാശം - 1977
ആനന്ദം പരമാനന്ദം - 1977
അഞ്ജലി - 1977
അഭിനിവേശം - 1977
ആശീര്‍വാദം - 1977
ഊഞ്ഞാല്‍ - 1977
അംഗീകാരം - 1977
ഇനിയും പുഴയൊഴുകും - 1978
അവളുടെ രാവുകള്‍ - 1978
ഈറ്റ - 1978
ഇതാ ഒരു തീരം - 1979
രക്തമില്ലാത്ത മനുഷ്യന്‍ - 1979
ഇവിടെ കാറ്റിന് സുഗന്ധം - 1979
അലാവുദീനും അത്ഭുതവിളക്കും - 1979
മനസാ വാചാ കര്‍മണാ - 1979
തുറമുഖം - 1979
രാജവീഥി - 1979
ഏഴാം കടലിനക്കരെ - 1979
ദൂരം അരികെ - 1980
പുഴ - 1980
കടല്‍ക്കാറ്റ് - 1980
സ്‌ഫോടനം -1981
അസ്തമിക്കാത്ത പകലുകള്‍ - 1981
എന്തിനോ പൂക്കുന്ന പൂക്കള്‍ - 1982
വീട് - 1982
പാളം -1983
പിരിയില്ല നാം - 1984
ഇതാ ഇന്നു മുതല്‍ - 1984
ഒരു നാള്‍ ഇന്നൊരുനാള്‍ - 1985
കാണാരം പൊത്തിപ്പൊത്തി - 1985
സ്വന്തം മാളവിക - 2003

ആലപ്പി ഷെരീഫ്‌ കഥാരചന നിര്‍വഹിച്ച ചിത്രങ്ങള്‍
പ്രതിധ്വനി- 1971
കളിപ്പാവ - 1972
കാട്ടുജീവിതം - 1973
കവിത - 1973
ഉത്സവം- 1975
ആലിംഗനം - 1976
അഭിനന്ദനം - 1976
അയല്‍ക്കാരി - 1976
അനുഭവം - 1976
ഇന്നലെ ഇന്ന് - 1977
അകലെ ആകാശം - 1977
അഞ്ജലി - 1977
അഭിനിവേശം - 1977
ആ നിമിഷം - 1977
ആശീര്‍വാദം - 1977
ഊഞ്ഞാല്‍ -1977
അംഗീകാരം -1977
അവളുടെ രാവുകള്‍ - 1978
ഇതാ ഒരു തീരം - 1979
രാജവീഥി - 1979
ഏഴാം കടലിനക്കരെ - 1979
ദൂരം അരികെ -1980
കടല്‍ക്കാറ്റ് -1980
സ്‌ഫോടനം - 1981
അസ്തമിക്കാത്ത പകലുകള്‍ - 1981
എന്തിനോ പൂക്കുന്ന പൂക്കള്‍ - 1982
വീട് - 1982
ഒരു നാള്‍ ഇന്നൊരുനാള്‍ -1985
കണാരം പൊത്തിപ്പൊത്തി - 1985
അനുരാഗി - 1988

ആലപ്പി ഷെരീഫ്‌ സംഭാഷണമൊരുക്കിയ ചിത്രങ്ങള്‍

പ്രതിധ്വനി -1971
കളിപ്പാവ - 1972
കാറ്റുവിതച്ചവന്‍ - 1973
കവിത - 1973
അലകള്‍ - 1974
നാത്തൂന്‍ - 1974
നിറമാല - 1975
ഉത്സവം - 1975
ഓടക്കുഴല്‍ - 1975
മത്സരം - 1975
ആലിംഗനം - 1976
അഭിനന്ദനം - 1976
അയല്‍ക്കാരി - 1976
അനുഭവം - 1976
ഇന്നലെ ഇന്ന് - 1977
അകലെ ആകാശം - 1977
ആനന്ദം പരമാനന്ദം - 1977
അഞ്ജലി - 1977
അഭിനിവേശം - 1977
അന്തര്‍ദാഹം - 1977
ആ നിമിഷം - 1977
ആശീര്‍വാദം - 1977
ഊഞ്ഞാല്‍ -1977
അംഗീകാരം - 1977
ഇനിയും പുഴയൊക്കും - 1978
അവളുടെ രാവുകള്‍ - 1978
ഈറ്റ - 1978
ഇതാ ഒരു തീരം - 1979
രക്തമില്ലാത്ത മനുഷ്യന്‍ - 1979
ഇവിടെ കാറ്റിന് സുഗന്ധം - 1979
അലാവൂദീനും അത്ഭുതവിളക്കും - 1979
മനസാ വചാ കര്‍മണാ - 1979
തുറമുഖം - 1979
രാജവീഥി - 1979
ഏഴാം കടലിനക്കരെ - 1979
ദൂരം അരികെ - 1980
പുഴ - 1980
കടല്‍ക്കാറ്റ് - 1980
സ്‌ഫോടനം - 1981
അസ്തമിക്കാത്ത പകലുകള്‍ - 1981
എന്തിനോ പൂക്കുന്ന പൂക്കള്‍ - 1982
വീട് - 1982
പാളം - 1983
തിരക്കില്‍ അല്‍പം സമയം - 1984
പിരിയില്ല നാം - 1984
ഇതാ ഇന്നു മുതല്‍ - 1984
ഒരു നാള്‍ ഇന്നൊരുനാള്‍ - 1985
കാണാരം പൊത്തിപ്പൊത്തി - 1985
അനുരാഗി - 1988


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented