-
കോവിഡ് കാലത്തെ ആശങ്കകള്‍ക്കിടയില്‍ മമ്മൂട്ടി വിളിച്ച് വിശേഷങ്ങള്‍ അന്വേഷിച്ചതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകൻ ആലപ്പി അഷറഫ്.
എത്ര വല്യ കലാകാരനായാലും ഔന്നിത്യവും മനുഷ്യ സ്നേഹവും ഇല്ലങ്കിൽ അയാൾ ഒരു തികഞ്ഞ പരാജയമായിരിക്കും.ഒരു മികച്ച കലാകാരൻ എന്നും മികച്ച മനുഷ്യസ്നേഹിയായിരിക്കും.അതിന്റെ ഉത്തമ ഉദഹാരണമാണ് നമ്മുടെ മമ്മൂട്ടി. അഷ്റഫ് ഫെയ്സ്ബുക്കില്‍ കുറിച്ചു
അഷ്റഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
സ്നേഹത്തിന്റെ മഞ്ഞുതുള്ളി.
ഈ കോവിഡ് കാലത്ത് മനസാകെ കലുഷിതമായിരിക്കുമ്പോൾ ഇന്നലെ വൈകിട്ട് മനസിലൊരു മഞ്ഞുതുള്ളി പതിഞ്ഞു , പഴയ സൗഹൃദത്തിന്റെ കുളിർമയിൽ നിന്നും...... അപ്രതീക്ഷമായി ഒരു മിസ്കാൾ ശ്രദ്ധയിൽപ്പെട്ടു. മമ്മൂട്ടിയുടെതാ..
By mistake പറ്റിയതായിരിക്കും എന്നു വിചാരിച്ചപ്പോള്‍ അതാ വീണ്ടും എത്തി വിളി , സാക്ഷാൽ മമ്മൂട്ടി ,
അതെ.. എന്റെ സുരക്ഷയെ കുറിച്ച് അന്വേഷിക്കാൻ.
സേഫാണോ, ഈ പ്രതിസന്ധിയെ എങ്ങിനെ അഭിമുഖീകരിക്കുന്നു, ക്ഷേമാന്വേഷണം, കുടുബവിശേഷം, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..?. എല്ലാത്തിനും നന്ദി പറഞ്ഞപ്പോൾ ..
പിന്നെ അദ്ദേഹത്തിന്റെ ഒത്തിരി വിശേഷങ്ങളെല്ലാം ഇങ്ങോട്ടും പറഞ്ഞു .
ഇത് എന്റെ പ്രിയപ്പെട്ട FB സുഹൃത്ത് ക്കളോട് പങ്കുവെക്കാൻ കാരണം..
എത്ര വല്യ കലാകാരനായാലും ഔന്നിത്യവും മനുഷ്യ സ്നേഹവും ഇല്ലങ്കിൽ അയാൾ ഒരു തികഞ്ഞ പരാജയമായിരിക്കും...
ഒരു മികച്ച കലാകാരൻ എന്നും മികച്ച മനുഷ്യസ്നേഹിയായിരിയ്ക്കും.
അതിന്റെ ഉത്തമ ഉദഹാരണമാണ് നമ്മുടെ മമ്മൂട്ടി...Big Salute
Content Highlights : Alleppey Ashraf About Mammootty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..