ആലിയ ഭട്ട് ചിത്രം 'ഡാർലിംഗ്സി'ന് തുടക്കം; ചർച്ചയിൽ പങ്കെടുത്ത് റോഷൻ മാത്യുവും


1 min read
Read later
Print
Share

ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേർന്നാണ് നിർമ്മാണം.

Roshan, alia

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ചോക്ക്ഡ്' എന്ന സിനിമക്ക് ശേഷം റോഷന്‍ മാത്യു അഭിനയിക്കുന്ന ബോളിവുഡ് ചിത്രമായ 'ഡാര്‍ലിംഗ്‌സിന്റെ ചിത്രീകരണം ആരംഭിച്ചു. ആലിയ ഭട്ട് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരുമിച്ചിരുന്ന് സിനിമയുടെ തിരക്കഥയെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ ചിത്രം അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.

ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേർന്നാണ് നിർമ്മാണം. ജസ്മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിഫാലി ഷാ, വിജയ് വർമ്മ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ​ഗുൽസാറിന്റെ വരികൾക്ക് വിശാൽ ഭരധ്വാജ് ആണ് സം​ഗീതം.

കോബ്ര, കൊത്ത്, കുരുതി, ചതുരം, കുമാരി തുടങ്ങി നിരവധി ചിത്രങ്ങളാണ് റോഷന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. രാം ചരൺ,ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കുന്ന ആർആർആർ, ഗം​ഗുഭായ് കത്യാവാഡി, ബ്രഹ്മാസ്ത്ര തുടങ്ങിയവയാണ് ആലിയയുടെ മറ്റ് ചിത്രങ്ങൾ.

content highlights : Alia Bhatt Roshan mathew Shefali sha movie darlings shooting started

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kollam sudhi accident death his life struggle in personal life as an actor mimicry artist

1 min

കൈക്കുഞ്ഞായ മകനെ സ്‌റ്റേജിന് പിന്നില്‍ കിടത്തിയുറക്കി കണ്ണീര്‍ മഴയിലും ചിരിയുടെ കുട ചൂടിയ സുധി

Jun 6, 2023


ഇരിങ്ങൽ സർഗാലയ കരകൗശലഗ്രാമത്തിൽ ഞായറാഴ്ച രാത്രി കൊല്ലം സുധി പരിപാടി അവതരിപ്പിക്കുന്നു. സമീപം ബിനു അടിമാലി

1 min

ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി

Jun 6, 2023


actor mimicry artist kollam sudhi passed away in road accident at thrissur kaipamangalam

1 min

എയര്‍ ബാഗ് പ്രവര്‍ത്തിച്ചിട്ടും സുധിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞുനുറുങ്ങി

Jun 6, 2023

Most Commented