ആലിയ ഭട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും റണ്‍ബീര്‍ കപൂറും മാതാപിതാക്കളാകുന്നു. ആലിയ തന്നെയാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'ഞങ്ങളുടെ കുഞ്ഞ്, ഉടനെ വരുന്നു' എന്ന കുറിപ്പോടെ സ്‌കാനിങ് മുറിയില്‍ ഇരുവരും ഇരിക്കുന്ന ചിത്രം ആലിയ പങ്കുവച്ചു. ഒട്ടേറെ താരങ്ങളും ആരാധകരുമാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്.
ഏപ്രില്‍ 14 നാണ് ആലിയയും റണ്‍ബീറും വിവാഹിതരാകുന്നത്. അഞ്ച് വര്‍ഷങ്ങള്‍ നീണ്ട പ്രണയമാണ് വിവാഹത്തിലെത്തിയത്.
ബ്രഹ്മാസ്ത്ര എന്ന ചിത്രമാണ് ഇരുവരുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ആര്യന്‍ മുഖര്‍ജിയാണ് ചിത്രത്തിന്റെ സംവിധായകന്‍. കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് സിനിമയില്‍ നിന്ന് ആലിയ ഒരു ചെറിയ ഇടവേളയെടുക്കുമെന്നും അതിന് ശേഷം സിനിമയില്‍ സജീവമാകുമെന്നും കുടുംബത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..