എന്നെ ഇഷ്ടമില്ലാത്തവര്‍ എന്റെ സിനിമ കാണേണ്ട- ആലിയ ഭട്ട്


Photos: instagram.com/papadontpreachbyshubhika/

സിനിമയ്‌ക്കെതിരേ പ്രത്യേകിച്ച് ബോളിവുഡ് ചിത്രങ്ങള്‍ക്ക് നേരേ നടക്കുന്ന ബഹിഷ്‌കരണാഹ്വാനങ്ങളില്‍ പ്രതികരണവുമായി നടി ആലിയ ഭട്ട്. ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ആലിയയുടെ പ്രതികരണം.

തന്നെ ഇഷ്ടമില്ല എങ്കില്‍ തന്റെ സിനിമകള്‍ കാണേണ്ടെന്ന് ആലിയ പറഞ്ഞു. ഇതിന്റെ പേരില്‍ ആലിയക്കെതിരേ രൂക്ഷമായ വിമര്‍ശനുമായി ഒട്ടേറെപേര്‍ രംഗത്ത് വന്നിരിക്കുകയാണ്. ബ്രഹ്മാസ്ത്ര ബഹിഷ്‌കരിക്കണമെന്നും ആലിയയുടെ ഭാവിയിലെ എല്ലാ സിനിമകളും ബഹിഷ്‌കരിക്കണമെന്നും ചിലര്‍ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ ആലിയ പറഞ്ഞത് അവരെ ഇഷ്ടപ്പെടാത്തവരെക്കുറിച്ചാണെന്നും അതില്‍ രോഷം പ്രകടിപ്പിക്കുന്നത് എന്തിനാണെന്നും നടിയെ അനുകൂലിക്കുന്നവര്‍ പറയുന്നു.



ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്കെതിരേ ഒരു വിഭാഗമാളുകള്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് കോഫി വിത്ത് കരണ്‍ ഷോയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആലിയ ഭട്ടിനെതിരേയും കരണ്‍ ജോഹറിനെതിരേയും ചിലര്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടു. ബോളിവുഡിലെ സ്വജനപക്ഷാപാതത്തിന്റെ ഇരയാണ് സുശാന്തെന്നും അതുകൊണ്ട് സിനിമാകുടുംബത്തില്‍ നിന്നുള്ളവരുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്നുമുള്ള ആഹ്വാനം തുടങ്ങിയിട്ട് കാലങ്ങളായി.

കോവിഡിന് ശേഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകളില്‍ ഭൂരിഭാഗവും പരാജയമായിരുന്നു. കങ്കണ റണാവത്ത്, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, ആമീര്‍ ഖാന്‍, റണ്‍ബീര്‍ കപൂര്‍ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. കാര്‍ത്തിക് ആര്യന്‍ നായകനായ ഭൂല്‍ ഭുലയ്യ രണ്ടാം ഭാഗം മാത്രമാണ് അതിനൊരു അപവാദമായി നിന്നത്. അക്ഷയ് കുമാറിന്റെ രക്ഷാബന്ധനും ആമീര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയും ഈ മാസം റിലീസ് ചെയ്ത ചിത്രങ്ങളായിരുന്നു. ഈ രണ്ടു ചിത്രങ്ങള്‍ക്കെതിരേ ബഹിഷ്‌കരണാഹ്വാനമായി ചിലര്‍ രംഗത്ത് വന്നു. ഇവ രണ്ടും ചിത്രങ്ങളും വന്‍പരാജയമായി

Content Highlights: Alia Bhatt on boycotting films, brahmastra, Ranbir Kapoor, Ayan Mukerji


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented