സ്കർ പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ബോളിവുഡ് നടൻ ഹൃത്വിക് റോഷനും നടി ആലിയ ഭട്ടിനും ക്ഷണം.

പുതിയതായി 819 പേരെയാണ് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട്സ് ആന്റ് സയൻസ് തിരഞ്ഞെെടുത്തത്. ഇവരെ കൂടാതെ ഡോക്യുമെന്ററി സംവിധായിക നിഷ്ത ജെയിൻ, അമിത് മധേഷിയ, ഡിസെെനർ നീത ലുല്ല, കാസ്റ്റിങ് സംവിധായിക നന്ദിനി ശ്രികേന്ത്, വിഷ്വൽ ഇഫക്ട് സൂപ്പർവെെസർമാരായ വിശാൽ ആനന്ദ്, സന്ദീപ് കമൽ എന്നിവർക്കും ക്ഷണം ലഭിച്ചു. 

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഓസ്കറും അതിന് തൊട്ടുപിന്നാലെ ​ഗോൾഡൻ ​ഗ്ലോബും മാറ്റിവച്ചിരുന്നു. ഫെബ്രുവരി മാസത്തിൽ നടക്കാറുള്ള ഓസ്കാർ ചടങ്ങ് ഏപ്രിൽ 25 ലേക്ക് മാറ്റിയതായി അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്ട്സ് ആന്റ് സയൻസ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കി.

ജനുവരി മാസത്തിൽ നടക്കേണ്ട ​ഗോൾഡൻ ​ഗ്ലോബ് ഫെബ്രുവരി 28 ന് നടക്കുമെന്ന് ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷനും പ്രഖ്യാപിച്ചു.

Content Highlights: Alia Bhatt, Hrithik Roshan get invitation to attend Oscars Award function 2021