-
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കാത്ത സാഹചര്യത്തിൽ ബോളിവുഡ് നടി ആലിയ ഭട്ടിനെതിരേ ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും ഉയരുന്നു. ആലിയ ഭട്ടിന്റെ സഹോദരി ഷഹീൻ ഭട്ടാണ് വിവരം പുറത്ത് വിട്ടത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ രൂക്ഷപ്രതികരണവുമായി ഷഹീൻ രംഗത്ത് വരികയായിരുന്നു. ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ച് ഷഹീൻ ഇങ്ങനെക്കുറിച്ചു.
''ആളുകളെ ദുർബലരാക്കി മാറ്റി, അതല്ലാതെ മറ്റൊന്നും ആസ്വദിക്കാനില്ലാത്ത ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ഒരു സ്ത്രീ നിങ്ങളുടെ അമ്മ, സഹോദരി, ഭാര്യ അല്ലെങ്കിൽ ഒരു w *** ഇതിനപ്പുറം ഒന്നുമില്ല. പുരുഷന്മാർ മാത്രമല്ല, മറ്റൊരു സ്ത്രീയെ വിളിക്കാൻ കഴിയുന്ന ഏറ്റവും മോശം വാക്ക് വേശ്യ എന്നാണെന്ന് സ്ത്രീകൾ പോലും കരുതുന്ന രാജ്യം''- ഷഹീൻ കുറിച്ചു.
ഒന്നല്ല, ദിനം പ്രതി ആയിരക്കണക്കിന് ഭീഷണി സന്ദേശങ്ങളാണ് ആലിയക്ക് ലഭിക്കുന്നതെന്നും ഷഹീൻ കൂട്ടിച്ചേർത്തു.

ആലിയയുടെ സഹോദരി വിഷാദം മൂലം മരിക്കുമെന്നും പിതാവ് മഹേഷ് ഭട്ട് അർബുദം വന്ന് മരിക്കുമെന്നും ശവശരീരം പാമ്പുകളും ഉറുമ്പുകളും ആഹാരമാക്കി മാറ്റുമെന്നും ഒരാൾ അയച്ച സന്ദേശത്തിൽ കുറിച്ചിരിക്കുന്നു. ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും വരെ ഭീഷണികളുണ്ട്.
സുശാന്തിന്റെ മരണത്തില്‍ ഞെട്ടൽ രേഖപ്പെടുത്തി സംവിധായകനും നിര്‍മാവുമായ കരണ്‍ ജോഹറും ആലിയ ഭട്ടും പങ്കുവച്ച കുറിപ്പിനെതിരേ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. 'കോഫി വിത്ത് കരൺ' ഷോയിൽ സുശാന്തിനെ അപമാനിച്ചുവെന്നാരോപിച്ച് ആലിയക്കും കരണിനുമെതിരേ സമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. മൂന്ന് ദിവസങ്ങൾകൊണ്ട് ഇൻസ്റ്റാഗ്രാമിൽ അഞ്ച് ലക്ഷം ഫോളോവേഴ്സിനെയാണ് ആലിയക്ക് നഷ്ടമായത്. ട്വിറ്ററിൽ മൂന്ന് ലക്ഷത്തോളം പേർ ആലിയയെയും കരണിനെയും അൺഫോളോ ചെയ്തു. ഈ ബഹളങ്ങൾക്ക് ഇടയിലാണ് ഭീഷണി സന്ദേശങ്ങൾ താരത്തിനും സഹോദരിക്കും ലഭിക്കുന്നത്.
Content Highlights: Alia Bhatt gets rape and death threats; shares screenshots shaheen Bhatt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..