-
ബോളിവുഡ് താരം ഋഷി കപൂര്‍ വിടവാങ്ങി. സംസ്കാര ചടങ്ങുകള്‍ക്കും തിരക്കുകള്‍ക്കും ശേഷം നടി ആലിയ ഭട്ട് അദ്ദേഹത്തെക്കുറിച്ച് എഴുതിയ വാക്കുകള്‍ കണ്ണുകളെ ഈറനണിയിക്കുന്നു. രണ്‍ബീര്‍ കപൂറും ഋഷി കപൂറുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയെന്ന നിലയില്‍ ഈ നഷ്ടം തനിക്ക് വളറെ വലുതാണെന്നും രണ്ടു വര്‍ഷമായി തനിക്ക് ഒരു അച്ഛന്റെ സ്നേഹം തന്നിരുന്ന വ്യക്തിയാണ് കപൂറെന്നും ആലിയ കുറിക്കുന്നു.
ആലിയയയുടെ വാക്കുകള്‍
'ഞാന്‍ എന്തു പറയാനാണ്? ഈ നല്ല വ്യക്തിയെക്കുറിച്ച്.. എന്റെ ജീവിതത്തില്‍ സ്നേഹവും നന്മയും നിറച്ച ഈ വ്യക്തിയെക്കുറിച്ച്.. ഋഷി കപൂര്‍ എന്ന അപൂര്വപ്രതിഭയെക്കുറിച്ച് ഇന്നെല്ലാവരും സംസാരിക്കുന്നു. എനിക്ക് വളരെ അടുത്തറിയാവുന്ന ആളാണെങ്കിലും, കഴിഞ്ഞ രണ്ടു കൊല്ലമായി ഒരു സുഹൃത്തായും ചൈനീസ് ഭക്ഷണപ്രിയനായും സിനിമാപ്രേമിയായും വഴക്കിടാനും കഥ പറഞ്ഞു തരാനും നല്ലൊരു ട്വീറ്ററായും സര്‍വോപരി അച്ഛനായും എനിക്ക് അദ്ദേഹത്തെ അറിയാം. കഴിഞ്ഞ രണ്ടുകൊല്ലമായി അദ്ദേഹത്തില്‍ നിന്നും ലഭിക്കുന്ന കരുതലും സ്നേഹവും സ്നേഹാലിംഗനമായി ഞാന്‍ എന്നെന്നും ഓര്‍ത്തിരിക്കും. അദ്ദേഹത്തെ അറിയുന്നതിന് എനിക്കീ അവസരം തന്നതിന് ഞാന്‍ ലോകത്തോടു തന്നെ നന്ദി പറയുന്നു. ഞങ്ങളെല്ലാവരും പറയും. അദ്ദേഹം ഒരു കുടുംബാംഗം തന്നെയാണ്. അങ്ങനെയാണ് ഞങ്ങലെയൊക്കെ തോന്നിപ്പിച്ചിട്ടുളളത്. നിങ്ങളെ സ്നേഹിക്കുന്നു ഋഷി അങ്കിള്‍... എന്നെന്നും മിസ് ചെയ്യും... നിങ്ങളായിത്തന്നെ ഇരുന്നതിന് നന്ദി...'
Content Highlights : alia bhatt emotional instagram post about rishi kapoor death ranbir kapoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..