ഹോളിവുഡ് ചിത്രം ഡെത്ത് ഓൺ ദ നെെലിൽ നിന്നുള്ള ചിത്രങ്ങൾ പുറത്ത് വിട്ട് 20ത്ത് സെഞ്ച്വറി സ്റ്റുഡിയോസ്. ​ഗാൽ ​​ഗടോട്ട്, ആർമി ഹാമർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം അലി ഫസലും വേഷമിടുന്നുണ്ട്. 

​ഗ്ലോബർ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അലി ഫസൽ എന്ന കുറിപ്പോടെ അദ്ദേഹത്തിന്റെ കാമുകിയും നടിയുമായ റിച്ച ഛദ്ദ ചിത്രങ്ങൾ പങ്കുവച്ചു.

കെന്നത്ത് ബ്രാണയാണ് ഡെത്ത് ഓൺ ദ നെെലിന്റെ സംവിധായകൻ. അ​ഗതാ ക്രിസ്റ്റിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അ​ഗതാ ക്രിസ്റ്റിയുടെ മർഡർ ഓൺ ദ ഓറിയന്റ് എക്സ്പ്രസ് എന്ന നോവലിനെ ആസ്പദമാക്കി കെന്നത്ത് ബ്രാണ അതേ പേരിൽ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു.

Content Highlights: Ali Fasal enjoys boat ride with Gal Gadot, Death on the Nile Movies Photos