Thalaivasal Vijay, Ali Akbar
മലബാർ കലാപം അടിസ്ഥാനമാക്കി അലി അക്ബർ ഒരുക്കുന്ന '1921 പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിൽ വാരിയംകുന്നത്ത് അഹമ്മദ് ഹാജിയെ അവതരിപ്പിക്കാൻ തലെവാസൽ വിജയ്. ചിത്രീകരണ സ്ഥലത്ത് നിന്നുള്ള ലൈവ് വീഡിയോയിലൂടെയാണ് അലി അക്ബർ വാരിയംകുന്നനാവുക ആരാണെന്ന് വെളിപ്പെടുത്തിയത്.
ഒരു നടൻ എന്ന നിലയിൽ ആവേശമുണ്ടാക്കുന്ന കഥാപാത്രമാണ് വാരിയംകുന്നന്റേതെന്ന് തലൈവാസൽ വിജയ് പറഞ്ഞു. ആവേശം തോന്നിപ്പിക്കുന്ന കഥാപാത്രമാണ് വാരിയംകുന്നനെന്നും തന്റെ കരിയറിലെ പ്രധാന സിനിമകളിൽ ഒന്നാണിതെന്നും തലൈവാസൽ വിജയ് പറയുന്നു.
സിനിമയുടെ ചിത്രീകരണം ഈ മാസം 20ന് വയനാട്ടിലാണ് ആരംഭിച്ചത്. സിനിമ തുടങ്ങുന്നതിന് മുന്നോടിയായി മൂകാംബികാ ക്ഷേത്രത്തിൽ '1921' ന്റെ തിരക്കഥ അലി അക്ബർ സമർപ്പിച്ചിരുന്നു. മമ ധർമ്മ’ എന്ന പേരിൽ സിനിമാ നിർമാണ കമ്പനി ആരംഭിച്ച് ക്രൗഡ് ഫണ്ടിങ് വഴി പണം കണ്ടെത്തിയാണ് ചിത്രം നിർമിക്കുന്നത്.
മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന 'വാരിയംകുന്നൻ' എന്ന സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബർ തന്റെ ചിത്രവും പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകൾ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്.
Content Highlights : Ali Akbar Movie Thaivasal Vijay As variyamkunnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..