നിക്കെതിരേ ഉയര്‍ന്ന മീടൂ ആരോപണത്തെക്കുറിച്ച് മനസ്സു തുറന്ന് നടന്‍ അലന്‍സിയര്‍. നടി ദിവ്യാ ഗോപിനാഥാണ് അലന്‍സിയർക്കെതിരേ ആരോപണം ഉന്നയിച്ചത്. ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വച്ച് അലന്‍സിയര്‍ മോശമായി പെരുമാറി എന്നായിരുന്നു ദിവ്യയുടെ ആരോപണം. ആദ്യം ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും പിന്നീട് ദിവ്യയോട് അലന്‍സിയര്‍ മാപ്പ് പറയുകയായിരുന്നു.

ആരോപണങ്ങള്‍ ഉയര്‍ന്നതിന് ശേഷം കടന്നുപോയ മാനസികാവസ്ഥയെ കുറിച്ചും പ്രതിസന്ധിയെക്കുറിച്ചും മനസ്സു തുറക്കുകയാണ്. അലന്‍സിയര്‍. സൗഹൃദം വെറും തേങ്ങയല്ല എന്ന് മനസിലാക്കിയത് ആ നാളുകളിലായിരുന്നു എന്ന് അലന്‍സിയര്‍ പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് താന്‍ ഇതെല്ലാം അറിയുന്നതെന്ന് അലന്‍സിയര്‍ പറയുന്നു. അന്ന് ബിജു മേനോന്‍, സന്ദീപ് സേനന്‍, സുധി കോപ്പ തുടങ്ങിയവര്‍ നല്‍കിയ പിന്തുണയും തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താന്‍ ജീവിച്ചിരിക്കാന്‍ കാരണമെന്ന് അലന്‍സിയര്‍ പറയുന്നു. ഇതു കൂടാതെ സിനിമാ മേഖലയിലെ ഏതാനും ചിലര്‍ തന്നെയും കുടുംബത്തെയും വിളിച്ച് ആശ്വസിപ്പിച്ചുവെന്നും അലന്‍സിയര്‍ വ്യക്തമാക്കി.

മൂന്ന് വര്‍ഷമായി മാത്രം തന്നെ അറിയാവുന്നവര്‍ കൂടെ നിന്നപ്പോള്‍ മുപ്പത് വര്‍ഷം പരിചയമുള്ളവര്‍ തള്ളിപ്പറയുകയാണ് ചെയ്തതത്. ഇത് ഏറെ മനപ്രയാസം ഉണ്ടാക്കി. ആ ദിവസങ്ങളില്‍ ബിജു മേനോന്‍ മറ്റു സിനിമാപ്രവര്‍ത്തകര്‍ക്കുമൊപ്പം ഒരു ഹോട്ടലിലാണ് താമസിച്ചത്, മറിച്ച് ഹോട്ടലിലായിരുന്നു താമസമെങ്കില്‍ ഞാന്‍ ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നു.

അലന്‍സിയറിനെതിരേ ആരോപണം ഉയര്‍ന്നപ്പോള്‍ സംവിധായകന്‍ ആഷിക് അബു, തിരക്കഥാകൃത്ത് ശ്യം പുഷ്‌കരന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരുന്നു. മീ ടൂ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അലന്‍സിയര്‍ തന്നെ സന്ധി സംഭാഷണത്തിന് വിളിച്ചുവെന്ന് ഡബ്ല്യൂ.സി.സിയുടെ രണ്ടാം വാര്‍ഷികത്തില്‍ സംസാരിക്കവേയാണ് ശ്യം പുഷ്‌കരന്‍ ഇതെക്കുറിച്ച് പറഞ്ഞത്.

ശ്യം പുഷ്‌കരന്റെ വാക്കുകള്‍

മീ ടൂ എന്നത് വളരെ ഗൗരവകരമായി കാണേണ്ട വിഷയമാണ്. ഞങ്ങളുടെയെല്ലാം സുഹൃത്തായിരുന്നു അലന്‍സിയര്‍. അദ്ദേഹത്തോടൊപ്പം ഞാന്‍ സിനിമ ചെയ്തിട്ടുണ്ട്. 

അലന്‍സിയര്‍ക്കെതിരേ മീ ടൂ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചിരുന്നു. പ്രശ്നം ഒത്തു തീര്‍പ്പാക്കാനാണ് വിളിച്ചത്. അന്ന് ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്, ആക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് തൃപ്തിയാകുന്ന വിധത്തില്‍ പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ യാതൊരു സന്ധി സംഭാഷണത്തിനും തയ്യാറല്ല. സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് വലുത്'- ശ്യാം പുഷ്‌കരന്‍ പറഞ്ഞു. 

Content Highlights: Alencier Ley Lopez talks about life after, Me too allegation by Divya Gopinath