തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 10ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. തമിഴ്നാട്ടിൽ തീയേറ്ററുകൾ തുറക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. 

ജയലളിതയായി കങ്കണ റണാവത്ത് എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന്റെ ട്രെയ്ലറിനും വലിയ പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചത്. എ.എൽ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കങ്കണയ്ക്കു പുറമേ അരവിന്ദ് സ്വാമി, നാസർ, സമുദ്രക്കനി, മധുബാല, ഭാഗ്യശ്രീ, ഷംന കാസിം എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി. പ്രകാശ് കുമാർ ആണ് സംഗീതം.

വിജയ് സേതുപതി ചിത്രം ലാഭം, ശിവകുമാറിൻ ശപഥം, കോടിയിൽ ഒരുവൻ എന്നീ ചിത്രങ്ങളും തീയേറ്ററുകളിൽ പ്രദർശനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. 

കോവിഡ് രണ്ടാം തരം​ഗത്തിന് പിന്നാലെ പല സംസ്ഥാനങ്ങളിലും തീയേറ്ററുകൾ തുറന്ന് കൊടുത്തിരുന്നു. അക്ഷയ്കുമാറിന്റെ ബോളിവുഡ് ചിത്രം ബെൽ ബോട്ടമാണ് രണ്ടാം തരം​ഗത്തിന് ശേഷം തീയേറ്ററുകളിലെത്തിയ ബി​ഗ് ബഡ്ജറ്റ് ചിത്രം. ആ​ഗസ്റ്റ് 19നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. 

content highlights : AL Vijay Kangana Jayalalitha biopic thalavi to hit screens on september 10