നുഷിന്റെ പുതിയ ചിത്രത്തില്‍ ഹോളിവുഡ് നടനും സംവിധായകനുമായ അല്‍ പാച്ചിനോ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ധനുഷ് -കാര്‍ത്തിക് സുബ്ബരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലൂടെയാണ് പാച്ചിനോ ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. 

ചിത്രത്തിലേക്ക് ഹോളിവുഡ് താരം മോര്‍ഗന്‍ ഫ്രീമാനെയാണ് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീടാണ് പാച്ചിനോയെ തിരഞ്ഞെടുക്കുന്നത്. 

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ താരത്തെ സമീപിച്ചുവെന്നും അഭിനയിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചിത്രത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു. യു.എസില്‍ വച്ച് ചിത്രീകരിക്കുന്ന രംഗങ്ങളിലാണ് പാച്ചിനോ അഭിനയിക്കുക.

അക്കാദമി, ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി, സ്‌ക്രീന്‍ ആക്‌റ്റേഴ്‌സ് ഗില്‍ഡ് പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പാച്ചിനോ ഹോളിവുഡിലെ മികച്ച അഭിനയശേഷിയും സ്വാധീനശക്തിയുമുള്ള നടന്മാരിലൊരാളാണ്.