പ്രശസ്ത നടന്‍ അല്‍ പച്ചിനോയുമായുള്ള ബന്ധം താന്‍ അവസാനിപ്പിക്കുകയാണെന്ന് ഇസ്രായേലി നടി മെയ്റ്റല്‍ ദോഹന്‍. അല്‍ പച്ചിനോയ്ക്ക് തന്നേക്കാള്‍ ഒരുപാട് പ്രായമുണ്ടെന്നും അദ്ദേഹം പണം ചെലവാക്കുന്നതില്‍ വിമുഖത കാണിക്കുന്ന വ്യക്തിയാണെന്നും ദോഹന്‍ പറയുന്നു.

അല്‍ പാച്ചിനോയും ദോഹനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. പൊതു ചടങ്ങുകളില്‍ അദ്ദേഹത്തോടൊപ്പം ദോഹനും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിന് അല്‍ പച്ചിനോ തനിയെയാണ് എത്തിയത്. തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞുവെന്ന അഭ്യൂഹങ്ങളും ശക്തമായി. 

അല്‍ പച്ചിനോയും താനും തമ്മില്‍ തലമുറകളുടെ വ്യത്യാസമുണ്ട്. അദ്ദേഹത്തോടൊപ്പം ജീവിക്കുന്നത് അത്ര എളുപ്പമല്ല. 79 കാരനായ അദ്ദേഹത്തിന് 43 വയസ്സുള്ള എന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ആദ്യമെല്ലാം ഞാന്‍ എല്ലാ പ്രശ്‌നങ്ങളെയും അവഗണിച്ചു. എന്നാല്‍ ഇനി മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ല- ദോഹന്‍ പറഞ്ഞു. 

ഞങ്ങള്‍ തമ്മില്‍ യാതൊരു ശത്രുതയുമില്ല. വേര്‍പിരിഞ്ഞാലും അദ്ദേഹവുമായുള്ള സൗഹൃദം ഞാന്‍ സുക്ഷിക്കും- ദോഹന്‍ പറഞ്ഞു. 

Content Highlights: Al Pacino Meital Dohan separated, actor is old and stingy says his lover, Hollywood News