ങ്കര്‍ സംവിധാനം ചെയ്ത 2.0 ഇന്ത്യയൊട്ടാകെയുള്ള സിനിമാ ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായെത്തുന്നു എന്നതു മാത്രമല്ല ചിത്രത്തിന്റെ ഹൈലറ്റ്. ചിത്രത്തിൽ ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലൻ എന്നതാണ് ഉത്തരേന്ത്യന്‍ സിനിമാപ്രേമികളെ കൂടുതല്‍ ആവേശത്തിലാക്കുന്നത്. 

400 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഈ സൂപ്പര്‍താര ചിത്രത്തിലെ താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫല തുകയും ഞെട്ടിക്കുന്നതാണ്. സാധാരണ രജനികാന്ത് ചിത്രങ്ങളില്‍ നിന്ന് വിപരീതമായി അക്ഷയ് കുമാറിനാണ് ഏറ്റവും കൂടുതൽ പ്രതിഫലം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായ അക്ഷയ്ക്ക് 2.0 വില്‍ അഭിനയിക്കാന്‍ ഒരു ദിവസം രണ്ട് കോടി രൂപയാണ് നല്‍കിയിരുന്നതെന്നാണ് റിപ്പോർട്ട്.

2010 ല്‍ പുറത്തിറങ്ങിയ എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ശാസ്ത്രജ്ഞനായ വസീഗരനായും യന്ത്രമനുഷ്യനായ ചിട്ടിയായും രജനി ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. പ്രതിനായകനായ ഡോ റിച്ചാര്‍ഡ് എന്ന കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിക്കുന്നത്. ആമി ജാക്‌സണ്‍, ആദില്‍ ഹുസൈന്‍, കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.