'പൃഥ്വിരാജി'ൽ അക്ഷയ് കുമാർ, സഞ്ജയ് ദത്ത്, സോനു സൂദ് എന്നിവർ |ഫോട്ടോ: www.instagram.com/manushi_chhillar/
റിലീസിന് തയ്യാറെടുക്കുകയാണ് അക്ഷയ് കുമാർ നായകനായ പൃഥ്വിരാജ്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പൃഥ്വിരാജ് ചൗഹാന്റെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സിനിമയേപ്പറ്റി സംവിധായകൻ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി പറഞ്ഞ ഒരു കാര്യം വാർത്തകളിൽ ഇടംപിടിക്കുകയാണ്.
സിനിമയ്ക്കുവേണ്ടി 50,000 തരം വസ്ത്രങ്ങളും 500 തലപ്പാവുകളുമാണ് തയ്യാറാക്കിയതെന്നാണ് സംവിധായകൻ പറഞ്ഞത്. പൃഥ്വിരാജ് പോലൊരു സിനിമയെടുക്കുമ്പോൾ ഏറെ സൂക്ഷ്മത പുലർത്തേണ്ടിയിരുന്നു. 50,000 കോസ്റ്റ്യൂമുകളും 500 തലപ്പാവുകളുമാണ് സിനിമയ്ക്കായി ഒരുക്കിയത്. "അന്നത്തെ കാലത്ത് രാജാക്കന്മാർ മുതൽ സാധാരണക്കാരായവർ വരെ അണിഞ്ഞിരുന്ന വസ്ത്രങ്ങളുടെ അതേ മാതൃകയിലാണ് ഇതെല്ലാം തയ്യാറാക്കിയത്. തലപ്പാവുണ്ടാക്കാൻ മാത്രം ഒരു വിദഗ്ധനുണ്ടായിരുന്നു". ഡോ. ദ്വിവേദി പറഞ്ഞു.
രാജസ്ഥാനി രാജാവിന്റെ കഥയായതുകൊണ്ട് അവിടെ നിന്നുള്ള ഒരാളെക്കൊണ്ടാണ് കോസ്റ്റ്യൂം രൂപകല്പന ചെയ്തത്. അദ്ദേഹത്തെ രാജസ്ഥാനിൽ നിന്നുകൊണ്ടുവന്ന് മുംബൈയിൽ താമസിപ്പിക്കുകയായിരുന്നു. ഈ സിനിമയേക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മനസിലാക്കുന്ന ആദിത്യ ചോപ്രയേപ്പോലൊരു നിർമാതാവിനെ കിട്ടിയതിൽ അഭിമാനംകൊള്ളുന്നു. ഇതുപോലൊരു കഥ പറയാൻ അദ്ദേഹം നന്നായി പിന്തുണച്ചുവെന്നും സംവിധായകൻ പറഞ്ഞു.
അക്ഷയ് കുമാറാണ് ടൈറ്റിൽ റോളിലെത്തുന്നത്. പൃഥ്വിരാജിന്റെ പത്നിയായ സന്‍യോഗിതയെ മാനുഷി ഛില്ലറാണ് അവതരിപ്പിക്കുന്നത്. സഞ്ജയ് ദത്ത്, സോനു സൂദ് എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രം ജൂൺ മൂന്നിന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങും.
Content Highlights: Akshay Kumar New Movie Prithviraj, Akshay Kumar and Manushi Chhillar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..