ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

അക്ഷയുടെ പിറന്നാൾ ദിനത്തിന് തലേദിവസമാണ് അമ്മയുടെ വേർപാട്. സെപ്റ്റംബർ 9നാണ് അക്ഷയ് കുമാറിന്റെ 53ാം പിറന്നാൾ. 

"അമ്മയായിരുന്നു എന്റെ എല്ലാം. ഈ വേദന സഹിക്കാനാവുന്നില്ല. എന്റെ അമ്മ അരുണ ഭാട്ടിയ ഇന്ന് രാവിലെ ഈ ലോകം വിട്ട് പോയി മറ്റൊരു ലോകത്ത് എന്റെ അച്ഛനോടൊപ്പം ഒന്നിച്ചു.  ഓം ശാന്തി..." അമ്മയുടെ മരണ വാർത്ത പങ്കുവച്ചുകൊണ്ട് അക്ഷയ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akshay Kumar (@akshaykumar)

‌സിൻഡ്രല്ല എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാ​ഗമായി ലണ്ടനിലായിരുന്നു അക്ഷയ് കുമാർ. ഭാര്യ ട്വിങ്കിൾ ഖന്നയും മക്കളും അക്ഷയ്ക്കൊപ്പം ഉണ്ടായിരുന്നു. അമ്മയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച്ചയോടെ അക്ഷയ് മുംബൈയിൽ തിരിച്ചെത്തിയിരുന്നു. 

content highlights : Akshay Kumar’s mother Aruna Bhatia passed away