തിയേറ്ററിലേക്കില്ല, അക്ഷയിന്റെ 'രാക്ഷസന്‍' റീമേക്ക് നേരിട്ട് ഒടിടിയിലേക്ക്


കഠ്പുതലിയിൽ അക്ഷയ് കുമാർ, രാക്ഷസന്റെ പോസ്റ്ററിൽ വിഷ്ണു വിശാൽ

തമിഴ് ചിത്രം 'രാക്ഷസന്റെ' ഹിന്ദി റീമേക്ക് നേരിട്ട് ഒടിടി റിലീസിനെത്തുന്നു. 'കഠ്പുതലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗാണ് നായിക.

അക്ഷയ് തന്നെയാണ് റിലീസ് ചെയ്യുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തിയേറ്റര്‍ റിലീസിനെത്താതെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ സെപ്തംബര്‍ 2 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. രഞ്ജിത്ത് എം. തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.



രാംകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത തമിഴ്-ഭാഷ സൈക്കോ ത്രില്ലര്‍ ചിത്രമാണ് രാക്ഷസന്‍. വിഷ്ണു വിശാല്‍, അമലാ പോള്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. 2018 ഒക്ടോബര്‍ 5 ന് ഈ ചിത്രം റിലീസ് ചെയ്ത ചിത്രം അതിഗംഭീരമായ വിജയം നേടി. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ചിത്രം.

Content Highlights: Akshay Kumar’s Cuttputlli Release Ratsasan Tamil Film, Hindi Remake, Vishnu Vishal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented