മുംബൈ : ബോളിവുഡ് നടന്‍ അക്ഷയ്കുമാറിന്റെ ബന്ധുവും നടനുമായ സച്ചിന്‍ കുമാര്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച്ചയായിരുന്നു അന്ത്യം. ഏക്താ കപൂറിന്റെ 'കഹാനി ഘര്‍ ഘര്‍ കീ' എന്ന സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്.  

ലജ്ജ എന്നൊരു ടെലിവിഷന്‍ ഷോയിലുമെത്തിയിരുന്നു. അടുത്തകാലത്തായി അഭിനയം നിര്‍ത്തി ഫോട്ടോഗ്രാഫറായി ജോലി ചെയ്തുവരികയായിരുന്നു സച്ചിന്‍. ടിവിതാരങ്ങളായ രാകേഷ് പോള്‍, സെയ്ദ് സുല്‍ഫി, വിനീത് റെയ്‌ന തുടങ്ങിയവര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlights : akshay kumar's cousin and actor photographer sachin kumar passes away